പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ അന്തരിച്ചു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിയോഗ വിവരമറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. കഴിഞ്ഞ ജൂണിൽ അമ്മ 100–ാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി നരേന്ദ്ര മോദി പാദപൂജ നടത്തിയിരുന്നു.

പ്രധാനമന്ത്രി പദം വരെയെത്തിയ നരേന്ദ്രമോദിയുടെ വളര്‍ച്ചക്ക് എന്നും ഊര്‍ജ്ജമായിരുന്നു അമ്മ ഹീരാബെന്‍. വട് നഗറിലെ ചെറിയ വീട്ടില്‍ നിന്ന് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതി വരെയെത്തിയ യാത്രയില്‍ അമ്മയേയും മോദി ചേര്‍ത്ത് പിടിച്ചിരുന്നു. അമ്മയുമായുള്ള തൻറെ ആത്മബന്ധത്തെ കുറിച്ച് പ്രധാനമന്ത്രി പലതവണ വാചാലനായി. അമ്മയുടെ നൂറാം പിറന്നാൾ ദിവസം അവർ അതിജീവിച്ച പ്രയാസങ്ങളെകുറിച്ച് പ്രധാനമന്ത്രി തൻറെ ബ്ലോഗിൽ എഴുതി. അസാധാരണ വ്യക്തിത്വത്തിനുടമയായ തൻറെ അമ്മ വളരെ ലളിതമായി ജീവിച്ചു പോന്ന സ്ത്രീയാണെന്ന് പ്രധാനമന്ത്രി അന്ന് കുറിച്ചു.

ഫെയ്‌സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗുമായി നടത്തിയ അഭിമുഖത്തിൽ അമ്മയെക്കുറിച്ച് സംസാരിക്കുന്നതിനിടെ നരേന്ദ്ര മോദി വികാരാധീനനായി. തന്റെ ജീവിതത്തിന്റെ നെടുംതൂണാണ് അമ്മയെന്നാണ് അന്ന് മോദി പറഞ്ഞത്.

നോട്ട് നിരോധനമുൾപ്പടെ കേന്ദ്ര സർക്കാരിൻറെ പല തീരുമാനങ്ങളും വിവാദമായപ്പോൾ ഹീര ബെന്നിൻറെ നിലപാടുകളും ചർച്ചയായി. നോട്ട് നിരോധനത്തിന് ഹീര ബെൻ എടിഎം ക്യൂവിൽ നിൽക്കുന്നതിൻറെയും, കൊവിഡ് കാലത്ത് വാക്സിൻ കുത്തിവെക്കുന്നതിൻറെയും ഒക്കെ ചിത്രങ്ങൾ രാഷ്ട്രീയ സന്ദേശങ്ങൾ നൽകി. കഴിഞ്ഞ ഡിസംബര്‍ നാലിന് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെത്തിയ നരേന്ദ്ര മോദി അമ്മയെ സന്ദർശിച്ചിരുന്നു.

1922 ജൂൺ 18ന് ഗുജറാത്തിലെ മെഹ്‌സാനയിലാണ് ഹീരാബെൻ ജനിച്ചത്. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ വിവാഹം കഴിച്ചു. ദാമോദർദാസ് മൂൽചന്ദ് മോദി- ഹീരാബെൻ ദമ്പതികളുടെ ആറു മക്കളിൽ മൂന്നാമനാണ് നരേന്ദ്ര മോദി. സോമ മോദിയാണു മൂത്ത മകൻ. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി. വാസന്തി ബെൻ എന്നിവരാണ് മറ്റു മക്കൾ. ഭർത്താവിന്റെ മരണം വരെ വഡ്‌നഗറിലെ കുടുംബ വീട്ടിലായിരുന്നു താമസം. ഭർത്താവിന്റെ മരണത്തോടെ ഇളയമകനായ പങ്കജ് മോദിയുടെ വീട്ടിലാണ് താമസം.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

സായാഹ്ന ഒ. പി ഡോക്ടർ നിയമനം

പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി യിലേക്ക് താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ എംബിബിഎസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18 രാവിലെ 10. 30 ന് പനമരം ബ്ലോക്ക്

ആസ്‌പിരേഷണൽ സമ്പൂർണ്ണത അഭിയാൻ സമാപനയോഗം സെപ്റ്റംബർ 20ന്

ആസ്‌പിരേഷണൽ ജില്ല – ബ്ലോക്ക് പദ്ധതികളുടെ സമ്പൂർണ്ണത അഭിയാൻ ജില്ലാ സമാപനയോഗം സെപ്റ്റംബർ 20ന് സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കും. സമ്പൂർണ്ണത അഭിയാൻ ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും

വിജ്ഞാന കേരളം: പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിൽ അന്വേഷകരായ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികം തൊഴിൽ ദാതാക്കളും 250 ഓളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. സെന്റ്

ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ,

ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *