ബിഗ് ടിക്കറ്റില്‍ ഭാഗ്യം ഖത്തറിലെ പ്രവാസിക്കൊപ്പം; 10 സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിന് സമ്മാനം

അബുദാബി: ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് എല്ലാ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പുകളിലൂടെ ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരം തുടരുകയാണ്. ഖത്തറില്‍ പ്രവാസിയായ സുമന്‍ മുത്തയ്യ നടര്‍ രാഘവനാണ് ഈ മാസം നടന്ന മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായി ഒരു കിലോഗ്രാം സ്വര്‍ണമെന്ന ഉറപ്പുള്ള സമ്മാനം സ്വന്തമാക്കിയതെന്ന് ബിഗ് ടിക്കറ്റ് അധികൃര്‍ അറിയിച്ചു.

ബിഗ് ടിക്കറ്റിന്റെ ‘ബൈ ടു, ഗെറ്റ് വണ്‍ ഫോര്‍ ഫ്രീ’ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍ 17നാണ് സുമന്‍ തന്റെ പത്ത് സുഹൃത്തുക്കളോടൊപ്പം ടിക്കറ്റെടുത്തത്. ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞ ശേഷം നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയും കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും ടിക്കറ്റെടുത്ത് വരികയുമായിരുന്നു അദ്ദേഹം. സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അടക്കാനാവാത്ത സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, ഈ സ്വര്‍ണ സമ്മാനം തീരെ പ്രതീക്ഷിച്ചില്ലായിരുന്നുവെന്നാണ് മറുപടി പറഞ്ഞത്. സമ്മാനത്തിലെ തന്റെ വിഹിതം തന്റെ ഇരട്ട പെണ്‍കുട്ടികളുടെ ഭാവിയിലേക്ക് കരുതി വെയ്ക്കാനാണ് സുമന്റെ തീരുമാനം. എല്ലാവര്‍ക്കും അവരുടെ കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും മനോഹരമായ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ ബിഗ് ടിക്കറ്റ് അവസരമൊരുക്കുമെന്നതാണ് സ്വന്തം അനുഭവം അദ്ദേഹത്തെ പഠിപ്പിച്ചത്. ഒപ്പം സ്വപ്നങ്ങളെ ഒരിക്കലും വിട്ടു കളയരുതെന്നും അദ്ദേഹം എല്ലാ ബിഗ് ടിക്കറ്റ് ഉപഭോക്താക്കളെയും ഉപദേശിക്കുന്നു.

ഉപഭോക്താക്കള്‍ക്ക് വലിയ വിജയം സ്വന്തമാക്കാന്‍, ഡിസംബര്‍ 25 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ബിഗ് ടിക്കറ്റിന്റെ ‘ബിഗ് ഫെസ്റ്റീവ് വീക്കില്‍’ അവസരമുണ്ടാകും. ഈ ദിവസങ്ങളില്‍ രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്ന എല്ലാവര്‍ക്കും അടുത്ത നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ കൂടി അധികമായി നല്‍കും. മൂന്നര കോടി ദിര്‍ഹത്തിന്റെ ഏറ്റവും വലിയ സമ്മാനത്തുക സ്വന്തമാക്കാന്‍ ഇതിലൂടെ അധിക അവസരമായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിന് പുറമെ ഡിസംബര്‍ അവസാന വാരത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാ ഉപഭോക്താക്കളും ഈ മാസത്തിലെ അവസാന പ്രതിവാര നറുക്കെടുപ്പിലും ഉള്‍പ്പെടും. ഇതില്‍ വിജയിയാവുന്ന ഒരാള്‍ക്ക് ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സമ്മാനമായി ലഭിക്കും.

ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഡിസംബര്‍ 31 വരെ സ്വന്തമാക്കാന്‍ അവസരമുണ്ടാകും. www.bigticket.ae എന്ന വെബ്‍സൈറ്റിലൂടെയോ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയോ അല്‍ ഐന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയോ ബിഗ് ടിക്കറ്റ് ഇന്‍ – സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം.

ബിഗ് ടിക്കറ്റിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സന്ദര്‍ശിക്കുക.

ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിക്കുന്ന ഡിസംബര്‍ മാസത്തിലെ ഇ-നറുക്കെടുപ്പ് തീയതികള്‍

പ്രൊമോഷന്‍ 1 – ഡിസംബര്‍ 1-8, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 9 (വെള്ളി)

പ്രൊമോഷന്‍ 2 – ഡിസംബര്‍ 9 – 15, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 16 (വെള്ളി)

പ്രൊമോഷന്‍ 3- ഡിസംബര്‍ 16-22, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 23 (വെള്ളി)

പ്രൊമോഷന്‍ 4 – ഡിസംബര്‍ 23-31, നറുക്കെടുപ്പ് തീയതി ജനുവരി ഒന്ന് (ഞായര്‍).

പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.

ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല

ഭാര്യയേയും,ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മർദനം; യുവാവ് അറസ്റ്റിൽ

മേപ്പാടി: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിപ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ചെന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേ ൽപ്പിച്ചു. മേപ്പാടി പോലീസ് ‌സ്റ്റേഷനിലെ എസ്.ഐ പി.രജിത്ത്, സിവിൽ പോലീസ് ഓഫീസർ എഫ്. പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ,

സൗദി അറേബ്യയിൽ ഇനി ഗൂഗിൾ പേ സേവനവും, വ്യക്തമാക്കി സൗദി സെൻട്രൽ ബാങ്ക്

സൗദി അറേബ്യ: സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം. റിയാദ് എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിക്കുമെന്ന്

മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ പരിപാടി, ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

കാവുംമന്ദം: മനുഷ്യ വന്യജീവി സംഘർഷം നിലനിൽക്കുന്ന പഞ്ചായത്തുകളിൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ വന്യജീവികളുടെ സാന്നിധ്യം

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കൽപ്പറ്റ മുനിസിപ്പാലിറ്റിയ്ക്ക് കീഴിൽ വരുന്ന സ്വർഗ്ഗകുന്ന് ജല ശുദ്ധീകരണ ശാല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി യുഡബ്ല്യുഎസ്എസ് കൽപ്പറ്റ പരിധിയിൽ നാളെ (സെപ്റ്റംബർ 17) ജലവിതരണം മുടങ്ങും.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.