ബത്തേരി:എസ്കെഎസ്എസ്എഫ് ബത്തേരി മേഖലാ ക്യാമ്പ് മുത്തങ്ങയിൽ സംഘടിപ്പിച്ചു. ഇരുപത് ശാഖകളിൽ നിന്ന് പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷറർ തുടങ്ങിയ ഭാരവാഹികളടങ്ങുന്ന സംഗമത്തിൽ എസ്. വൈ.എസ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ഉദ്ഘാടനം നിർവ്വഹിച്ച് ക്ലാസെടുത്ത് സംസാരിച്ചു. സമസ്തയാണ് സമുദായ ശാക്തീകരണത്തിന് ഹേതുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.നൗഫൽ മാസ്റ്റർ വാകേരി ,സകരിയ്യാ വാഫി വിവിധ സെഷനുകളിൽ ക്ലാസിന് നേതൃത്വം നൽകി.നൗഷാദ് ഗസ്സാലി അദ്ധ്യക്ഷത വഹിച്ചു. റഷീദ് കല്ലുവയൽ, മുസമ്മിൽ പഴേരി , ത്വാഹിർ ചീരാൽ ,അനസ് ചീരാൽ ,റഫീഖ് നായ്ക്കട്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.ഹാരിസ് മാസ്റ്റർ മാതമംഗലം സ്വാഗതവും ഫവാസ് ചെതലയം നന്ദിയും പറഞ്ഞു.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല