പുൽപ്പള്ളി :- വീടിനു സമീപത്ത് ഉണങ്ങി നിന്ന തെങ്ങ് വെട്ടിമാറ്റുന്നതിനിടെ ഗൃഹനാഥൻ മരണപ്പെട്ടു. എരിയപ്പള്ളി നെല്ലിമണ്ണിൽ രാജൻ (52) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൽപ്പറ്റ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൽപ്പറ്റയിൽ നിന്നും കോഴിക്കോട്ടേക്കു കൊണ്ടുപോകുന്നതിനിടയിൽ ചുരത്തിൽ ഗതാഗത കുരുക്കായതും ആശുപത്രിയിലെത്തിക്കുവാൻ താമസം നേരിട്ടതായി ബന്ധുക്കൾ പറഞ്ഞു. ബി.ജെ.പി. പ്രാദേശിക നേതാവായിരുന്ന രാജൻ പുൽപ്പള്ളി താഴെ അങ്ങാടിയിൽ ഭക്ഷണശാല നടത്തിവരികയായിരുന്നു. ഭാര്യ:വസന്ത.

സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന്അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള