ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 77 കോടി സ്വന്തമാക്കി പ്രവാസി; ഒന്നൊഴികെ എല്ലാ സമ്മാനവും ഇന്ത്യക്കാര്‍ക്ക്

അബുദാബി: ചൊവ്വാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ബംഗ്ലാദേശ് സ്വദേശിക്ക് ഒന്നാം സമ്മാനം. അല്‍ഐനില്‍ താമസിക്കുന്ന എംഡി റെയ്‍ഫുല്‍ ആണ് 247-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 3.5 കോടി ദിര്‍ഹം (77 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. ഇന്ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒഴികെ മറ്റെല്ലാ സമ്മാനങ്ങളും ലഭിച്ചത് ഇന്ത്യക്കാര്‍ക്കായിരുന്നു.

ഡിസംബര്‍ 10ന് ഓണ്‍ലൈനില്‍ എടുത്ത 043678 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് എംഡി റെയ്‍ഫുലിനെ ഭാഗ്യം തേടിയെത്തിയത്. സമ്മാന വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍ വെച്ച് അവതാരകരായ റിച്ചാര്‍ഡും ബുഷ്റയും പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ടെലിഫോണ്‍ ലൈന്‍ തിരക്കിലായിരുന്നതിനാല്‍ ബന്ധപ്പെടാന്‍ സാധിച്ചില്ല. കഴിഞ്ഞ മാസത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ ഇന്ത്യക്കാരന്‍ കത്താര്‍ ഹുസൈനാണ് ഇക്കുറി സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്.

10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് കണ്ണൂര്‍ സ്വദേശിയായ റംഷാദ് ഉള്ളിവീട്ടില്‍ അര്‍ഹനായി. ഓണ്‍ലൈനിലൂടെ എടുത്ത 137188 എന്ന നമ്പറിലൂടെയുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹം കോടീശ്വരനായി മാറിയത്. മലയാളിയായ അബ്‍ദുല്‍ ബുര്‍ഹാന്‍ പുതിയ വീട്ടിലിനാണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ 061692 എന്ന നമ്പറിലുള്ള ടിക്കറ്റ് അദ്ദേഹം ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ട് എടുത്തതായിരുന്നു.

ഒരു ലക്ഷം ദിര്‍ഹം തന്നെ നല്‍കുന്ന നാലും അഞ്ചും സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചത്. 039243 എന്ന ടിക്കറ്റിലൂടെ നിര്‍ഷാദ് നാസറും 138166 എന്ന ടിക്കറ്റിലൂടെ റോബിന്‍ കദിയാനുമാണ് ഈ സമ്മാനങ്ങള്‍ക്ക് അര്‍ഹരായത്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലും ഇക്കുറി സമ്മാനം ഇന്ത്യക്കാരന് തന്നെയായിരുന്നു. 013693 എന്ന നമ്പറിലുള്ള ടിക്കറ്റെടുത്ത സുനില്‍ ജോണ്‍ ഈ നറുക്കെടുപ്പില്‍ മസെറാട്ടിയുടെ ആഡംബര കാര്‍ സമ്മാനമായി നേടി.

ഡിസംബര്‍ മാസത്തില്‍ ടിക്കറ്റെടുത്തവരെ ഉള്‍പ്പെടുന്ന എല്ലാ ആഴ്ചയും നടത്തിവന്ന പ്രതിവാര നറുക്കെടുപ്പുകളിലും വിജയിച്ചവര്‍ എല്ലാവരും ഇന്ത്യക്കാരായിരുന്നു. ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണമാണ് ഇവര്‍ക്ക് ഓരോരുത്തര്‍ക്കും സമ്മാനം ലഭിച്ചത്. ഫെബ്രുവരി മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പിന്റെ വിശദാംശങ്ങളും കഴിഞ്ഞ ദിവസം ബിഗ് ടിക്കറ്റ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.