2014ൽ തിരുവനന്തപുരത്തു വച്ചാണ് യുവാക്കളുടെ ഇടയിൽ തരംഗം തീർത്ത നടി നസ്രിയയും നടൻ ഫഹദ് ഫാസിലും വിവാഹിതരായത്. മലയാള സിനിമയിലെ പ്രിയ താരങ്ങളും താരജോഡികളുമായിരുന്നു ഇവർ. വിവാഹം അടുത്ത വേളയിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ച ഇവരുടെ ചിത്രം ‘ബാംഗ്ലൂർ ഡെയ്‌സ്’ അക്കാലത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു.
വിവാഹത്തോടെ കുറച്ചു നാൾ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നസ്രിയ ‘കൂടെ’ എന്ന സിനിമയിലൂടെ മടങ്ങിവരവ് നടത്തി. അതിനു ശേഷം അഭിനയിച്ച ചിത്രങ്ങളിലും നസ്രിയ കയ്യടി നേടി. രണ്ടാം വരവിൽ അന്യഭാഷയിലും നസ്രിയ തന്റെ പാദമുദ്ര പതിപ്പിച്ചു. എന്നാൽ എട്ടു വർഷങ്ങൾക്ക് ശേഷം താരദമ്പതികൾ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു എന്ന് റിപോർട്ടുകൾ പ്രചരിക്കുകയാണ് .
നസ്രിയയുടെ ഒരു പുതിയ ഫോട്ടോയും ചേർത്താണ് നാലു മാസം ഗർഭിണിയെന്ന് പ്രചാരണം. ഗൗൺ ധരിച്ച നസ്രിയയുടെ ഈ ഫോട്ടോയിൽ വയർ അൽപ്പം ഉന്തിയ നിലയിലാണ്. ഇതാണ് സോഷ്യൽ മീഡിയ ഏറ്റുപിടിച്ചതും.
അങ്ങെനയൊരു വിശേഷമുണ്ടെങ്കിൽ, ആരാധകരുമായും പങ്കുവയ്ക്കും എന്ന് ഫഹദ് മുന്നേകൂട്ടി പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് നസ്രിയ ഗർഭിണിയെന്ന വാർത്ത ഒരിക്കൽക്കൂടി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ച് പ്രചരിക്കുന്നത്. ഒടുവിൽ ചിത്രം വിശകലനം ചെയ്തു തന്നെ ഉത്തരവും കിട്ടും.
മുകളിൽ സുഹൃത്തിനൊപ്പം നിൽക്കുന്ന ചിത്രത്തിലെ നസ്രിയയാണ് വാർത്തകൾക്ക് ഹേതു. ഈ ചിത്രം അൽപ്പം കൂടി മോർഫ് ചെയ്‌തുകൂടിയാണ് പ്രചാരണം. അടുത്ത ചിത്രത്തിൽ നസ്രിയ ഗർഭിണിയുടെ വേഷം ചെയ്യും എന്നും ഊഹാപോഹങ്ങൾ പരക്കുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ ചേരുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗർഭിണിയാന്നെന്ന പ്രചാരണത്തിന് ശേഷമാണ് നസ്രിയ തന്റെ വളർത്തുനായക്കൊപ്പമുള്ള ക്രിസ്തുമസ് ആശംസ പോസ്റ്റ് ചെയ്തത്. ഇതിൽ പക്ഷെ നസ്രിയ ആർക്കും ഊഹിക്കാനുള്ള ഒന്നും തന്നെ അവശേഷിപ്പിച്ചില്ല.