ബത്തേരി: ബത്തേരി നഗരത്തില്‍ കാട്ടാനയിറങ്ങി ഭീതി വിതച്ച പശ്ചാത്തലത്തില്‍ ബത്തേരി നഗരസഭയുടെ പത്ത് ഡിവിഷനുകളില്‍ വയനാട് സബ് കളക്ടര്‍ 144 പ്രഖ്യാപിച്ചു. വെങ്ങൂര്‍ നോര്‍ത്ത്, വെങ്ങൂര്‍ സൗത്ത്, അര്‍മാട്, കോട്ടക്കുന്ന്, സത്രം കുന്ന്, കട്ടയാട്, ബത്തേരി , ചീനപ്പുല്ല്, പഴുപ്പത്തൂര്‍, കൈവട്ട മൂല ഡിവിഷനുകളിലാണ് പൊതുജന സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാട്ടാന ഭീതി ഒഴിയുന്നത് വരെയാണ് നിരോധനാജ്ഞ.
പ്രസ്തുത സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം.പകല്‍ സമയത്തും, രാത്രിയും പൊതുജനം ജാഗ്രത പുലര്‍ത്തണമെന്നും സബ് ഡിവിഷണര്‍ മജിസ്ട്രേറ്റ് നിര്‍ദേശിച്ചു.
ഇന്ന് പുലര്‍ച്ചെ നഗരത്തിലിറങ്ങിയ കാട്ടാന
കാല്‍നടയാത്രികനെ ആക്രമിക്കുകയും ചെയ്തു.