നിക്ഷേപ തട്ടിപ്പിലൂടെ മലയാളി ദമ്പതികൾ സമ്പാദിച്ചത് 100 കോടിയിലധികം: ഇരയായവരിൽ സിനിമാക്കാർ ഉൾപ്പെടെയുള്ള പ്രമുഖർ.

കൊച്ചി: നിക്ഷേപ തട്ടിപ്പിലൂടെ സമ്ബാദിച്ച പണം ആഡംബര വീടുകളും ഫ്ലാറ്റുകളും വാങ്ങിയും രാജ്യത്തെയും വിദേശത്തെയും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ താമസിച്ചും ധൂര്‍ത്തടിച്ചെന്ന് ദമ്ബതിമാരുടെ മൊഴി. ന്യൂഡൽഹി വിമാനത്താവളത്തില്‍ ബുധനാഴ്ച അര്‍ധരാത്രിയാണ് മാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഉടമകളായ വാഴക്കാല സ്വദേശി എബിന്‍ വര്‍ഗീസും ഭാര്യ ശ്രീരഞ്ജിനിയും പിടിയിലായത്.
ഇവര്‍ നടത്തിയ തട്ടിപ്പ് 100 കോടി കവിഞ്ഞെന്നാണ് ലഭിച്ച തെളിവുകള്‍ പ്രകാരം അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതുവരെ 119 പേരാണ് ഇവര്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ന്യൂഡല്‍ഹിയില്‍ പിടിയിലായ ഇവരെ കഴിഞ്ഞദിവസം കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്തു. തട്ടിയെടുത്ത പണത്തില്‍ 50 കോടി രൂപ ചൂതാട്ടത്തില്‍ നഷ്ടപ്പെട്ടു എന്നാണ് എബിന്‍ പൊലീസിനോട് പറഞ്ഞത്.
അത് തട്ടിയെടുത്ത കള്ളപ്പണം ഒളിപ്പിക്കാനുള്ള എബിന്റെ തന്ത്രമാണോ എന്നു പൊലീസ് സംശയിക്കുന്നു. ഭാര്യക്കു പണമിടപാടില്‍ പങ്കില്ലെന്നാണ് എബിന്‍ മൊഴി നല്‍കിയത്. തൃക്കാക്കരയില്‍ ഫ്ലാറ്റ് വാങ്ങി നവീകരിക്കാന്‍ ആറു കോടി ചെലവഴിച്ചു. ഫ്ലാറ്റ് സമുച്ചയത്തില്‍ രണ്ടു നിലകളിലായുള്ള അപ്പാര്‍ട്‌മെന്റുകള്‍ വാങ്ങി അവ കൂട്ടിച്ചേര്‍ത്ത് ആഡംബര വീടാക്കിയെന്നും എബിന്‍ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ അടുത്തയിടെ ഇത് എബിന്റെ പേരില്‍ നിന്നും മാറ്റിയതായി പൊലീസ് കണ്ടെത്തി. ഗോവയിലെ കാസിനോകളില്‍ ചൂതാട്ടം, വിവിധ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങല്‍, ആഡംബര കാറുകളും ഫ്‌ളാറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും മുതല്‍ ക്രിക്കറ്റ് ക്ലബ്ബ് വരെ വാങ്ങിക്കൂട്ടിയും തട്ടിയെടുത്ത പണം ചെലവഴിച്ചതായാണ് സൂചന. മാസ്‌റ്റേഴ്‌സ് ക്ലബ്ബ് എന്ന പേരില്‍ എറണാകുളം കേന്ദ്രീകരിച്ച്‌ ക്രിക്കറ്റ് ടീം രൂപീകരിച്ചിരുന്നു. ജില്ലയില്‍ മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളും തുടങ്ങി.

തൃക്കാക്കരയിലെ മാസ്റ്റേഴ്‌സ് ഫിന്‍കോര്‍പ്പ്, മാസ്റ്റേഴ്‌സ് ഫിന്‍ സെര്‍വ്, മാസ്റ്റേഴ്‌സ് ഫിന്‍ കെയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വഴിയായിരുന്നു തട്ടിപ്പ്. 2013-ല്‍ തൃക്കാക്കരയില്‍ മാസ്റ്റേഴ്‌സ് ഫിന്‍കോര്‍പ്പ് എന്ന സ്ഥാപനമാണ് ഇവര്‍ ആദ്യം ആരംഭിച്ചത്. ഓഹരി വിപണിയില്‍ 2017 വരെ പണം നിക്ഷേപിച്ച്‌ ഇടപാടുകള്‍ നടത്തിയിരുന്നു. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച്‌ പ്രവാസികള്‍, സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ തട്ടിപ്പിനിരയാക്കിയെന്നും, കോടികള്‍ തട്ടിയെടുത്തെന്നുമാണ് ലഭിക്കുന്ന വിവരം.

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള

കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി

കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ

കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചരണി ച്ചാൽ സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവർക്കണ്

ഹോം ഗാര്‍ഡ് കായികക്ഷമത പരീക്ഷ: സെപ്റ്റംബര്‍ 23ന്

ജില്ലയില്‍ പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 23 രാവിലെ 7.30 ന് മുണ്ടേരി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ കായികക്ഷമതാ പരീക്ഷ നടത്തും. സെപ്റ്റംബര്‍ 20

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.