എക്സ്‌പേർട് ടോക്കും ഗോത്രായനവും സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരിഃ ജനപ്രതിനിധി എന്ന നിലക്ക്
ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
ക്ഷേമോത്സവത്തോടനുബന്ധിച്ച്‌ ബത്തേരി കോപ്പറേറ്റീവ് കോളേജ് അങ്കണത്തിൽ ഗോത്രായനം ചിത്രപ്രദർശനവും ‘ഗോത്ര സമൂഹങ്ങളും ഉന്നത വിദ്യാഭ്യാസവുംഃ
പ്രതീക്ഷകളും പ്രതിസന്ധികളും’ എന്ന വിഷയത്തിൽ എക്സ്‌പേർട് ടോക്കും സംഘടിപ്പിച്ചു.

വയനാടൻ
ഗോത്ര ജീവിതങ്ങളിലൂടെയുള്ള
ചിത്രപ്രദർശനത്തിലൂടെ ശ്രദ്ധേയനായ വിനോദ് ചിത്രയുടെ ശേഖരത്തിലുള്ള നൂറുകണക്കിന് ഗോത്ര നിമിഷങ്ങളുടെ മനോഹര ചിത്രങ്ങളാണ് പ്രദർശനത്തിലൂടെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കാണാൻ സൗകര്യമൊരുക്കിയത്.

ഗോത്ര സമൂഹങ്ങളും ഉന്നത വിദ്യാഭ്യാസവുംഃ
പ്രതീക്ഷകളും പ്രതിസന്ധികളും എന്ന വിഷയത്തിൽ എക്സ്‌പേർട് ടോക്കിൽ
ഐ.ടി.എസ്.ആർ
അസിസ്റ്റന്റ് ഡയറക്ടർ
പി.വി വത്സരാജൻ വിഷയാവതരണം നടത്തി സംസാരിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം സിന്ധു ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു.
കോപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പാൾ റോയ് കെ.പി അധ്യക്ഷത വഹിച്ചു.
ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണം നടത്തി.

പ്രമുഖ എഴുത്തുകാരൻ
ഹാരിസ് നെന്മേനി മുഖ്യാതിഥി ആയിരുന്നു.
,ഡോ. ബെഞ്ചമിൻ ഈശൊ,വിനയകുമാർ അഴിപ്പുറത്ത്,ഉനൈസ് കല്ലൂർ,
ടി.പി പുഷ്പജൻ,അമീർ അറക്കൽ,വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു.

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

ഓവർസിയർ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഓവർസിയർ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗ് മൂന്ന് വർഷ ഡിപ്ലോമയാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 22 രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ്

എൻ.എസ്.എസ് യൂണിറ്റ് ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി

കാപ്പുംചാൽ : ഡബ്ല്യു.എം ഒ ഇമാം ഗസ്സാലി ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻ.എസ്.എസ് വളൻ്റിയേഴ്സ് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ പനമരം പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹി സിസ്റ്റർ അമൃതക്ക്

മാനന്തവാടിയിൽ ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കും

മാനന്തവാടി ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കാനും പെർമിറ്റ് വെരിഫിക്കേഷൻ നടത്താനും തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭയിലെ വിവിധ സ്റ്റാൻഡുകളിൽ സർവ്വീസ്

വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി സിഡിഎസിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.