ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളാർമല ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ ചൂരൽമല അങ്ങാടി മുതൽ ഹൈസ്കൂൾ വരെയുള്ള റോഡ് ശുചീകരണ പ്രവർത്തനം നടത്തി. ഉദ്ഘാടനം മേപ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ നൂറുദ്ദീൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് നജീബ് അധ്യക്ഷത വഹിച്ചു.ചടങ്ങിന് ഹൈസ്കൂൾ പ്രധാന അധ്യാപകൻ സി ജയരാജൻ,സീനിയർ അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ,വി.അനീഷ് ശങ്കർ , മഞ്ജു എന്നി അധ്യാപകർ നേതൃത്വം നൽകി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







