സുൽത്താൻ ബത്തേരിഃ ജനപ്രതിനിധി എന്ന നിലക്ക്
ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
ക്ഷേമോത്സവത്തോടനുബന്ധിച്ച് ബത്തേരി കോപ്പറേറ്റീവ് കോളേജ് അങ്കണത്തിൽ ഗോത്രായനം ചിത്രപ്രദർശനവും ‘ഗോത്ര സമൂഹങ്ങളും ഉന്നത വിദ്യാഭ്യാസവുംഃ
പ്രതീക്ഷകളും പ്രതിസന്ധികളും’ എന്ന വിഷയത്തിൽ എക്സ്‌പേർട് ടോക്കും സംഘടിപ്പിച്ചു.
വയനാടൻ
ഗോത്ര ജീവിതങ്ങളിലൂടെയുള്ള
ചിത്രപ്രദർശനത്തിലൂടെ ശ്രദ്ധേയനായ വിനോദ് ചിത്രയുടെ ശേഖരത്തിലുള്ള നൂറുകണക്കിന് ഗോത്ര നിമിഷങ്ങളുടെ മനോഹര ചിത്രങ്ങളാണ് പ്രദർശനത്തിലൂടെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കാണാൻ സൗകര്യമൊരുക്കിയത്.
ഗോത്ര സമൂഹങ്ങളും ഉന്നത വിദ്യാഭ്യാസവുംഃ
പ്രതീക്ഷകളും പ്രതിസന്ധികളും എന്ന വിഷയത്തിൽ എക്സ്‌പേർട് ടോക്കിൽ
ഐ.ടി.എസ്.ആർ
അസിസ്റ്റന്റ് ഡയറക്ടർ
പി.വി വത്സരാജൻ വിഷയാവതരണം നടത്തി സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു.
കോപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പാൾ റോയ് കെ.പി അധ്യക്ഷത വഹിച്ചു.
ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണം നടത്തി.
പ്രമുഖ എഴുത്തുകാരൻ
ഹാരിസ് നെന്മേനി മുഖ്യാതിഥി ആയിരുന്നു.
,ഡോ. ബെഞ്ചമിൻ ഈശൊ,വിനയകുമാർ അഴിപ്പുറത്ത്,ഉനൈസ് കല്ലൂർ,
ടി.പി പുഷ്പജൻ,അമീർ അറക്കൽ,വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.