മാനന്തവാടി കല്ലോടി കുറ്റിയാടി കോഴിക്കോട് റൂട്ടിൽ കൂടുതൽ ബസ് സർവീസുകൾ അനുവദിക്കണം

മാനന്തവാടി കല്ലോടി കുറ്റിയാടി കോഴിക്കോട് റൂട്ടിൽ കൂടുതൽ സർവീസുകൾ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു മൈസൂർ മാനന്തവാടി കുറ്റിയാടി ദേശീയപാത ഡവലപ്മെന്റ് കമ്മിറ്റി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനു നിവേദനം നൽകി. ചർച്ചയിൽ ഒ.ആർ കേളു എം ൽ എ , പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി , കെ എ ആന്റണി , എ പി കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു . ഇത് ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി യും , എം ൽ എ യും ഉറപ്പ് നൽകി . വേണ്ട നടപടികൾ സീകരിക്കാൻ മന്ത്രി എക്സിക്യൂട്ടീവ് ഡയറക്ടർക്ക് നിർദേശം നൽകി.

മൈസൂരില്‍ നിന്ന് ബത്തേരി പനമരം വെള്ളമുണ്ട വഴി വടകരയ്ക്ക് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് കോഴിക്കോട്ടേക്ക്
നീട്ടണമെന്ന് മലബാര്‍ ഭാഗത്തെ യാത്രക്കാര്‍ ദീര്‍ഘനാളായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. ഇപ്പോള്‍ ഈ ബസ് മൈസൂരില്‍ നിന്ന് ബത്തേരി -പനമരം-നാലാംമൈല്‍-വെള്ളമുണ്ട-കുറ്റ്യാടി വഴിയാണ് വടകരയ്ക്ക് സര്‍വ്വീസ് നടത്തുന്നത്. മാനന്തവാടി ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് നാലാം
മൈല്‍ ബസ്സിറങ്ങി മാനന്തവാടിയ്ക്ക് വേറെ ബസ്സ് കയറി പോകേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോളുള്ളത്. പനമരത്ത് നിന്ന് കൊയിലേരി വഴി
മാനന്തവാടിയിലേക്ക് സര്‍വ്വീസ് തിരിച്ചുവിടുകയും മാനന്തവാടിയില്‍ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്യുകയാണെങ്കില്‍ യാത്രകാര്‍ക്ക് വളരെ ഗുണകരമാണ്. പിന്നീട് നാലാം മൈല്‍ വഴി വെള്ളുമുണ്ട-കുറ്റ്യാടി വഴി വടകരയ്ക്ക് സര്‍വ്വീസ് നടത്തുന്നതുമൂലം ദൂരത്തില്‍ കാര്യമായി വ്യത്യാസമുണ്ടാകുന്നില്ല. ഇപ്പോള്‍ പനമരം വിട്ടാല്‍ നാലാം മൈല്‍ മാത്രമാണ് സ്റ്റോപ്പുള്ളത്. കൊയിലേരി വഴി തിരിച്ചുവിടുന്നത് മാനന്തവാടി ഒരു സ്റ്റോപ്പ് അനുവദിക്കാന്‍ കഴിയും. വടകര വഴിയുള്ള സര്‍വ്വീസ് കോഴിക്കോട്ടേക്ക് നീട്ടുകയാണെങ്കില്‍ കോഴിക്കോട്ടേക്കുള്ള യാത്രകാര്‍ക്ക് അത് വളരെ സഹായകരവും ഗുണകരവുമായിരിക്കും. ഈ സാഹചര്യത്തില്‍ നിലവിലുള്ള മൈസൂര്‍-ബത്തേരി-കുറ്റ്യാടി-വടകര സര്‍വ്വീസ് പനമരത്തില്‍ നിന്ന് കൊയിലേരി വഴി തിരിച്ചുവിടുകയും മാനന്തവാടിയില്‍ പുതിയ സ്റ്റോപ്പ് അനുവദിച്ച് വടകരയില്‍ യാത്ര അവസാനിപ്പിക്കുന്നതിന് പകരം കോഴിക്കോട്ടേക്ക് ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മറ്റൊരു നിവേദനവും ഗതാഗത മന്ത്രി ബഹു ആന്റണി രാജുവിനു നൽകി.
എന്നു കെ എ ആന്റണി

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.

പനമരം ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ 74 അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ അല്ലെങ്കിൽ സ്ഥാപനങ്ങളില്‍ നിന്ന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 24 ഉച്ച രണ്ടിനകം ടെന്‍ഡറുകള്‍ പനമരം

കൊലയാളി കോൺഗ്രസിനെതിരെ സിപിഐഎമ്മിന്റെ ജനകീയ പ്രതിഷേധം

കൊലയാളി കോൺഗ്രസിനെതിരെ സിപിഐഎം നേതൃത്വത്തിൽ പുൽപ്പള്ളിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രകടനവും പൊതു സമ്മേളനവുമാണ് നടത്തിയത്. സംസഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.റഫീഖ് ,

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂലക്കര, ആനകുഴി, അമലനഗർ, കൂടമാടിപൊയിൽ, വിക്കലം, ദാസനകര, ലക്ഷ്മി കോളനി, അപ്പൻകവല, ചന്ദനകൊല്ലി, കല്ലുവയൽ, നീർവാരം ടൗൺ, മഞ്ഞവയൽ, നീർവാരം ബ്രിഡ്ജ്, അമ്മാനി, പുഞ്ചവയൽ മിൽ, പുഞ്ചവയൽ ടൗൺ,

ഓവർസിയർ നിയമനം

വൈത്തിരി ഗ്രാമപഞ്ചായത്ത് എൽഐഡി ആൻഡ് ഇഡബ്ലിയു അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലേക്ക് താത്ക്കാലിക ഓവർസിയർ നിയമനം നടത്തുന്നു. ബിടെക് സിവിൽ അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഡ്രാഫ്റ്റ്മാൻ, സിവിൽ/ ഐടിഐ എന്നിവയാണ് യോഗ്യത. സെപ്റ്റംബർ 24

തിരുനെല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം സംഘടിപ്പിച്ചു.

തിരുനെല്ലി ഗ്രാമപഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സാമൂഹ്യ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ച കുടുംബശ്രീ ദാരിദ്ര്യം

ഹൃദയം തൊട്ട് ഹൃദ്യം പദ്ധതി;ജില്ലയില്‍ 339 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് മുഖേന നടപ്പാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 339 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. പദ്ധതിയില്‍ 1514 കുട്ടികളാണ് ജില്ലയില്‍ ഇതു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.