പ്രവാസിയുടെ ഭാര്യയെ ഇൻസ്റ്റാഗ്രാമിലൂടെ വശീകരിച്ചു; ലൈംഗിക പീഡനം നടത്തിയത് സിന്തറ്റിക് ലഹരിയായ എംഡിഎംഎ നൽകി മയക്കിക ശേഷം; സ്വന്തം ആവശ്യം കഴിഞ്ഞപ്പോൾ സുഹൃത്തുക്കൾക്കും കാഴ്ചവച്ചു.

മലപ്പുറം: സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത മൂന്നു യുവാക്കളെ മഞ്ചേരിയില്‍ അറസ്റ്റ് ചെയ്തത് ഇന്നലെയാണ്. കൊടുംക്രൂരതയുടെ ഈകേസിനു പിന്നില്‍ നടന്നത്. ഇന്‍സ്റ്റഗ്രാമില്‍ വീട്ടമ്മയോട് ശൃംഗാരം തുടങ്ങിയത് 28കാരനായ മഞ്ചേരി മുള്ളമ്ബാറ സ്വദേശി തെക്കുംപുറം വീട്ടില്‍ മുഹ്‌സിനാണ്. മഞ്ചേരി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഹ്‌സിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ വധശ്രമം, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ ന്യൂജെന്‍സ്റ്റൈലില്‍ വന്ന മുഹ്സിനോട് ആദ്യമെല്ലാം അകല്‍ച്ച പാലിച്ച യുവതി പിന്നീട് സൗഹൃദത്തിലായി. കുഞ്ഞുങ്ങളുള്ള യുവതിയുടെ ഭര്‍ത്താവ് പ്രവാസിയാണ്. ഇതുകൊണ്ടുതന്നെ രാത്രി സമയത്തെല്ലാം ആദ്യം ഇടതടവില്ലാതെ മെസ്സേജുകളയച്ചു. പിന്നീട് ഫോണ്‍വിളിയായി അടുപ്പും വളര്‍ന്നതോടെയാണു പ്രതി തനിസ്വരൂപം പുറത്തെടുത്തത്.

യുവതിയെ ആദ്യം സ്വന്തമായും പിന്നീട് സുഹുത്തുക്കള്‍ക്കും കാഴ്‌ച്ചവെച്ചത് എം.ഡി.എം.എ നല്‍കി മയക്കിയശേഷമായിരുന്നു. തനിക്കു അഞ്ചുതവണയോളം എം.ഡി.എം.എ നല്‍കിയതായാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. എം.ഡി.എം.എ ആണെന്നുപോലും ഇവര്‍ക്കു അറിയില്ലായിരുന്നു. മയക്കുമരുന്നാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും യുവതി മൊഴി നല്‍കി.

വീട്ടുകാര്‍ സംഭവം അറിഞ്ഞതോടെ സഹോദരന്റെകൂടെ വന്നാണു യുവതി പൊലീസില്‍ പരാതി നല്‍കിയത്. യാതൊരു കാരണവശാലും കേസില്‍നിന്നും പിന്മാറില്ലെന്നും ഏതറ്റംവരെയും പോയി പ്രതികള്‍ക്കു ശിക്ഷ വാങ്ങിച്ചു നല്‍കുമെന്ന നിലപാടിലാണിപ്പോര്‍ ഇവരുടെ വീട്ടുകാരും. ഭര്‍ത്താവും വീട്ടുകാരുമെല്ലാം കേസുമായി സഹകരിക്കുന്നുണ്ട്. മറ്റൊരു സ്ത്രീക്കും സമാനമായ അനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും ഇവര്‍ പറയുന്നു.

കേസില്‍ മഞ്ചേരി മുള്ളമ്ബാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ വീട്ടില്‍ ആഷിഖ് (25), എളയിടത്ത് ആസിഫ്(23) എന്നിവരെയാണ് ഇന്നലെ മലപ്പുറം ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പ്രതിയായ മുഹ്സിന്‍ ഫോണിലൂടെ ബന്ധം തുടരുകയും സൗഹൃദം നടിച്ച്‌ വീട്ടമ്മക്ക് പലതവണയായി അതിമാരക മയക്കുമരുന്ന് നല്‍കി വരുതിയിലാക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടമ്മയെ പലസ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ബലാല്‍സംഗത്തിനിരയാക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയുമായിരുന്നു.

വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ പ്രതികളുടെ വീടുകളിലെത്തിയാണ് അന്വേഷണം സംഘം യുവാക്കളെ പിടികൂടുന്നത്. കേസിലെ മറ്റൊരു പ്രതിയായ പറക്കാടന്‍ നിഷാദ് പൊലീസ് സംഘം വീടു വളയുന്നതിനിടെ ഓട് പൊളിച്ചു രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.മഞ്ചേരി എസ് ഐമാരായ വി ഗ്രീഷ്മ, കെ ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മഞ്ചേരി പൊലീസും മലപ്പുറം ഡിവൈഎസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഐ കെ ദിനേഷ്, പി സലീം, ആര്‍ ഷഹേഷ്, കെ കെ ജസീര്‍, കെ സിറാജുദ്ദീന്‍ എന്നിവരും മലപ്പുറം എസ് ഐ നിതിന്‍ദാസ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു.

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

ഓവർസിയർ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഓവർസിയർ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗ് മൂന്ന് വർഷ ഡിപ്ലോമയാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 22 രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ്

എൻ.എസ്.എസ് യൂണിറ്റ് ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി

കാപ്പുംചാൽ : ഡബ്ല്യു.എം ഒ ഇമാം ഗസ്സാലി ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻ.എസ്.എസ് വളൻ്റിയേഴ്സ് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ പനമരം പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹി സിസ്റ്റർ അമൃതക്ക്

മാനന്തവാടിയിൽ ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കും

മാനന്തവാടി ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കാനും പെർമിറ്റ് വെരിഫിക്കേഷൻ നടത്താനും തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭയിലെ വിവിധ സ്റ്റാൻഡുകളിൽ സർവ്വീസ്

വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി സിഡിഎസിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.