മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരം വയനാട് സ്വദേശിയായ റഷീദ് നീലാംബരിക്ക്. കോഴിക്കോട് വൈ എം സി എ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വനം വന്യജീവി വകുപ്പ് മന്ത്രി ശശീന്ദ്രനിൽ നിന്നും റഷീദ് നീലാംബരി പുരസ്കാരം ഏറ്റുവാങ്ങി. വയനാടിന് അകത്തും പുറത്തുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും റഷീദ് നീലാംബരി മുന്നിട്ടു നിൽക്കുന്നുണ്ട് മാനന്തവാടി സ്വദേശിയാണ് ഇദ്ദേഹം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







