മെച്ചന ഗവ.എൽ.പി സ്കൂൾ ഹൈടെക് വിദ്യാലയമായി വാർഡ് മെമ്പർ സാലി സാബു പ്രഖ്യാപിച്ചു. പരിപാടിയിൽ പിടിഎ പ്രസിഡന്റ് കെ.ടി ജയനാരായണൻ അധ്യക്ഷനായിരുന്നു. പ്രധാന അധ്യാപിക ശോഭന.കെ, അധ്യാപകരായ ഈശ്വരൻ, അരുൺ പ്രകാശ്, സരിത പി.ബി എന്നിവർ സംസാരിച്ചു.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.