കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും വിജിലന്‍സ്, ജിയോളജി, ആര്‍.ടി.ഒ, പോലീസ് ഉദ്യോഗസ്ഥര്‍ അന്യായമായ ടിപ്പര്‍ വേട്ട നടത്തുന്നുവെന്നാരോപിച്ച് കൊണ്ട് ടിപ്പര്‍ ലോറി ഉടമകള്‍ സൂചന പണിമുടക്ക് നടത്തി. ടിപ്പർ അസ്സോസിയേഷനുകളായ കെ.റ്റി.റ്റി.എ , റ്റി.ഒ.ഡി.ഡബ്ല്യൂ.എ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തിയത്. കോവിഡ് മഹാമാരിയുടെ കാലത്ത് നിര്‍മ്മാണ മേഖല പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നതിനാല്‍ ടിപ്പര്‍ ലോറി ഉടമകളും തൊഴിലാളികളും ദുരിതത്തിലാണെന്നും, ഈ സമയത്ത് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓവര്‍ ലോഡിന്റെ പേര് പറഞ്ഞ് ഉപദ്രവിക്കുന്ന സമീപനം ഒഴിവാക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. മറ്റ് വാഹനങ്ങളെ ഒഴിവാക്കി ടിപ്പര്‍ ലോറികള്‍ തെരഞ്ഞ് പിടിച്ച്
10,000 മുതല്‍ 50,000 രൂപ വരെ പിഴ ചുമത്തുന്നത് അങ്ങേയറ്റം ക്രൂരതയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. എത്രയും പെട്ടെന്ന് മുഖ്യമന്ത്രി ഇടപ്പെട്ട് ഇത്തരം പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കി തരണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും