ആദ്യഘട്ടത്തിൽ ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കുന്നതിനാണ് ഉത്തരവ്. എന്നാൽ ജില്ലയിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഏതൊക്കെയാണ് തുറക്കേണ്ടതെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ യാത്രക്കാർക്ക് തുറന്നു നൽകാൻ തീരുമാനമായത് ഇന്നലെ ആയിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിച്ചായിരിക്കും ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നല്‍കുന്നതിന് തീരുമാനിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഹില്‍ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വ്യക്തമാക്കി. എന്നാൽ ജില്ലയിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഏതൊക്കെയാണ് തുറക്കേണ്ടതെന്ന കാര്യത്തിൽ ഉത്തരവ് ഇന്നാണ് കിട്ടുകയെന്നും, ടൂറിസവുമായി ബന്ധപ്പെട്ട് നടത്തുന്ന അവലോകനയോഗത്തിലായിരിക്കും ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഏതൊക്കെയാണ് തുറക്കേണ്ടതെന്ന് തീരുമാനിക്കുകയെന്നും ഡിടിപിസി മെമ്പർ സെക്രട്ടറി പി ആനന്ദ് പറഞ്ഞു. വിനോദ സഞ്ചാരികളുടെയും, വിനോദസഞ്ചാര മേഖലയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനാളുകളുടെയും നിരന്തര ആവശ്യം കൂടി പരിഗണിച്ചാണ് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും