സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ കാരാപ്പുഴയില്‍ തുടങ്ങുന്ന മത്സ്യവിത്ത് റിയറിംഗ് ഫാമും പൂക്കോട് തളിപ്പുഴയിലെ തദ്ദേശീയ മത്സ്യവിത്തുല്പാദന കേന്ദ്രവും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഇന്ന് (ചൊവ്വാഴ്ച) വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. രാവിലെ 11.30 ന് കാരാപ്പുഴയില്‍ നടക്കുന്ന മത്സ്യവിത്ത് റിയറിംഗ് ഫാം ഉദ്ഘാടന ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിക്കും. തീരദേശ വികസന കോര്പ്പറേഷന് മുഖേന ആര്.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 170 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് 12 ന് പൂക്കോട് തളിപ്പുഴയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിക്കും. 156 ലക്ഷം രൂപ ചെലവിലാണ് തദ്ദേശീയ മത്സ്യവിത്തുല്പാദന കേന്ദ്രം സജ്ജമാക്കിയത്. സെന്‍ട്രല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഫ്രഷ് വാട്ടര്‍ അക്വാകള്‍ച്ചര്‍ സങ്കേതിക സഹായത്തോടെ 44 ഫിഷ് ടാങ്കുകളിലായി ഉല്പാദിപ്പിച്ച പാല് കടന്ന, പച്ചിലവെട്ടി എന്നീ മത്സ്യ കുഞ്ഞുങ്ങളെ ഇവിടെ നിക്ഷേപിക്കും.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ