കോവിഡ് 19: പട്ടികവര്‍ഗ കോളനികളില്‍ ജാഗ്രത ശക്തമാക്കും- ജില്ലാ കലക്ടർ

കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ ആദിവാസി- പട്ടികവര്‍ഗ കോളനികളില്‍ ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുമെന്നു ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. രോഗവ്യാപനം കോളനികളിലും എത്തിത്തുടങ്ങിയ പശ്ചാത്തലത്തില്‍ എല്ലാ തരത്തിലുമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇത് സംബന്ധിച്ചു കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യ- തദ്ദേശ സ്വയംഭരണ- പട്ടികവര്‍ഗ വികസന വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

എട്ടു മാസമായി തുടരുന്ന കോവിഡ് വിരുദ്ധ പോരാട്ടം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും ആദ്യഘട്ടത്തിലുണ്ടായിരുന്ന ശക്തമായ ഫീല്‍ഡ്‌ലെവല്‍ പ്രവര്‍ത്തനങ്ങളും മികച്ച ഏകോപനവും ഉറപ്പാക്കിയാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും കലക്ടര്‍ പറഞ്ഞു. ദുര്‍ബലരായ ആദിവാസി വിഭാഗങ്ങളെ ഒരിക്കലും അപകടത്തിലേക്ക് തള്ളിവിടുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല. അവര്‍ക്ക് എല്ലാവിധ സംരക്ഷണവും പരിചരണവും ഉറപ്പുവരുത്തണം.

ജില്ലയില്‍ 155 ആദിവാസികള്‍ക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 31- 40 പ്രായപരിധിയിലുള്ളവരാണ് ഏറ്റവും കൂടുതല്‍. 41- 50 പ്രായപരിധിയിലുള്ളവരാണ് രണ്ടാംസ്ഥാനത്ത്. മീനങ്ങാടി, പേര്യ, വെങ്ങപ്പള്ളി ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ജില്ലയിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് നൂറ് ടെസ്റ്റിന് 4.59 ആണ്. 1,07,060 പരിശോധനകളാണ് ഇതുവരെ നടത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ 20- 40 പ്രായക്കാരാണ് കൂടുതലും. രോഗലക്ഷണങ്ങളുള്ളവരിലും കൂടുതല്‍ 21- 30 പ്രായപരിധിയിലുള്ളവരാണ്.

ജില്ലയിലെ കോവിഡ് ആശുപത്രികളിലായി ആകെ 868 സാധാരണ കിടക്കകളും 186 ഐ.സി.യു കിടക്കകളും സജ്ജമാണ്. ഇതില്‍ 134 വാര്‍ഡ് കിടക്കകളിലും 11 ഐ.സി.യു കിടക്കകളിലുമാണ് ഇപ്പോള്‍ രോഗികളുള്ളത്. ഒമ്പത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലെ 949 കിടക്കകളില്‍ 705 ലാണ് രോഗികളെ അഡ്മിറ്റ് ചെയ്തതെന്നും ഡി.എം.ഒ റിപ്പോര്‍ട്ട് ചെയ്തു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.