ആദിവാസി സാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കും – ജില്ലാ സാക്ഷരതാ സമിതി

ജില്ലയിലെ ആദിവാസി വിഭാഗത്തെ മുഴുവന്‍ സാക്ഷരരാക്കുന്നതിനുള്ള വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ ക്ലാസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ആരംഭിക്കാന്‍ ജില്ലാ സാക്ഷരതാ സമിതി യോഗം തീരുമാനിച്ചു. ജില്ലയിലെ 2975 ഊരുകളിലായി 10 വീതം പഠിതാക്കളെ ഉള്‍ക്കൊള്ളിച്ചാണ് ക്ലാസുകള്‍ നടത്തുക. നെറ്റ്വര്‍ക്ക് ലഭിക്കാത്ത തുല്യതാ പഠിതാക്കള്‍ക്ക് ജില്ലയില്‍ 5 സ്ഥലത്ത് എല്‍.ഇ.ഡി ടി.വി ഉപയോഗിച്ച് ക്ലാസ് ആരംഭിക്കും, കുടുംബശ്രീ അംഗങ്ങളായ 200 പേര്‍ക്ക് പത്താം തരം തുല്യതയും 100 പേര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യത ക്ലാസും ഓണ്‍ലൈനായി നടത്തും. പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ അധ്യാപകര്‍ക്ക് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കാനും തീരുമാനമായി.

ജില്ലാ സാക്ഷരതാ സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ അധ്യക്ഷത വഹിച്ചു. ചേബറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി, എസ്.എസ്.എ കോ-ഓര്‍ഡിനേറ്റര്‍ എം. അബ്ദുല്‍ അസീസ്, എ.ഡി.പി ബൈജു ജോസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ.രാഗേഷ്‌കുമാര്‍, കുടുംബശ്രീ അസി. കോ-ഓര്‍ഡിനേറ്റര്‍ സി.കെ.സുഹൈല്‍, ജില്ലാ പട്ടിക ജാതി ഓഫീസര്‍ കെ.കെ.ഷാജു, ജില്ലാ വിദ്യാഭ്യാഭ്യാസ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ടി.ഇന്ദിര എന്നിവര്‍ പങ്കെടുത്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും അസി.കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ നന്ദിയും പറഞ്ഞു.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.