സംസ്ഥാന സർക്കാരിൻ്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കൽപ്പറ്റയിലും ജനകീയ ഹോട്ടൽ… 20 രൂപയുണ്ടെങ്കിൽ ഇനി ആർക്കും ഉച്ച ഭക്ഷണം കഴിക്കാം… ഇതോടെ ജില്ലയിൽ ഇരുപതാമത്തെ ജനകീയ ഹോട്ടലും പ്രവർത്തനമാരംഭിച്ചു…
സംസ്ഥാന സർക്കാരിൻ്റെ വിശപ്പുരഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ കൽപ്പറ്റയിലും ആരംഭിച്ചു. 20 രൂപയുണ്ടെങ്കിൽ ആർക്കും ഇവിടെ വന്ന് ഉച്ചഭക്ഷണം കഴിക്കാം. കൽപ്പറ്റ പള്ളിത്താഴെ റോഡിലെ ജനകീയ ഹോട്ടലിലാണ് 20 രൂപയ്ക്ക് ഉച്ച ഭക്ഷണം നൽകുന്നത്. പാർസലിന് 25 രൂപയും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെയും, കുടുംബശ്രീ ജില്ലാ മിഷൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ജനകീയ ഹോട്ടലിൻ്റെ പ്രവർത്തനം. കുടുംബശ്രീയിൽ നിന്നും പരിശീലനം കിട്ടിയ കാറ്ററിംഗ് യൂണിറ്റുകളാണ് ഇത്തരം ജനകീയ ഹോട്ടൽ നടത്തുന്നത്.
ജനകീയ ഹോട്ടലിൻ്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ സി.കെ ശശീന്ദ്രൻ നിർവഹിച്ചു. കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ സനിത ജഗദീഷ് അധ്യക്ഷയായിരുന്നു.