പൊതുവിതരണ വകുപ്പ് ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി

ഉപഭോക്‌തൃ കാര്യ തർക്ക പരിഹാര കമ്മീഷനുകളിൽ മീഡിയേഷൻ സെല്ലുകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ പൊതുവിതരണ വകുപ്പിന് 30 തസ്തികകൾ അനുവദിച്ച എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി ജോയിന്റ്‌ കൗൺസിലിന്റെയും കേരളാ സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ആഹ്ളാദ പ്രകടനങ്ങൾ വയനാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും നടത്തി.
വയനാട് സിവിൽ സ്റ്റേഷനിൽ ആഹ്ലാദ പ്രകടനത്തിന്റെ ജില്ലാ തല ഉത്ഘാടനം ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് റ്റി.ആർ. ബിനിൽ കുമാർ നിർവ്വഹിച്ചു. ജോയിന്റ് കൗൺസിൽ വൈത്തിരി മേഖലാ പ്രസിഡണ്ട് പ്രമോദ് സ്വാഗതം ആശംസിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ ശ്രീനു, റേണകുമാർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഫെഡറേഷൻ ജില്ലാ കമ്മറ്റിയംഗവും മേഖലാ ട്രഷററുമായ അരുൺ സജി നന്ദി രേഖപ്പെടുത്തി.

ബത്തേരി സിവിൽ സ്റ്റേഷനിൽ നടത്തിയ ആഹ്ളാദ പ്രകടനം ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് എം.പി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി. പ്രസാദ് സ്വാഗതം ആശംസിച്ചു. ജോയിന്റ് കൗൺസിൽ മേഖലാ സെകട്ടറി യോഹന്നാൻ, ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അംഗം സനോജ് . ഒ.ജി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഫെഡറേഷനു വേണ്ടി ആതിര സി.സി. നന്ദി അറിയിച്ചു.

മാനന്തവാടി സിവിൽ സ്റ്റേഷനിൽ നടത്തിയ ആഹ്ളാദ പ്രകടനം ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം സുനിൽ മോൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ജോഷി മാത്യു സ്വാഗതം ആശംസിച്ചു. ജോയിന്റ് കൗൺസിൽ മേഖല സെക്രട്ടറി മധു, സ്മിത തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

വയനാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കെ.സി.എസ്.ഒ.എഫിന്റെയും ജോയിന്റ്‌ കൗൺസിലിന്റെയും നേതൃത്വത്തിൽ നടത്തിയ ആഹ്ളാദ പ്രകടനങ്ങളിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. പൊതുവിതരണ വകുപ്പിന്റെയും സപ്ലൈകോയുടെയും മുഴുവൻ ഓഫീസുകളിലും പോസ്റ്ററുകൾ പതിച്ചു.

അപേക്ഷ ക്ഷണിച്ചു.

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡിസിഎ) കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി /എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവും. താത്പര്യമുള്ളവര്‍ www.ihrdadmissions.org ല്‍

സീറ്റൊഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപറേഷന്‍ കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി /എസ്.ടി/ഒ.ബി.സി (എച്ച്)/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org

പ്രവേശനം ആരംഭിച്ചു.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ബേസിക് ഇംഗ്ലീഷ് പ്രൊഫിഷന്‍സി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ.്എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. 4500 രൂപയാണ് കോഴ്സ് ഫീ. ഫോണ്‍- 9495999669/ 7306159442

സീറ്റൊഴിവ്.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669

ഓഡിയോളജിസ്റ്റ് നിയമനം.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍സിഐ രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

തേങ്ങയ്ക്കുംവെളിച്ചെണ്ണയ്ക്കും വില കുതിക്കുന്നു.

വെളിച്ചെണ്ണയും തേങ്ങയും വിലയില്‍ ചിരിത്ര കുതിപ്പ് നടത്തുകയാണ്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 430 രൂപ വരെയായി വര്‍ധിച്ചു. ഒരു കിലോ തേങ്ങയ്ക്ക് 80 മുതല്‍ 90 രൂപവരെയാണ് വില. വില ഉടനെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *