തേങ്ങയ്ക്കുംവെളിച്ചെണ്ണയ്ക്കും വില കുതിക്കുന്നു.

വെളിച്ചെണ്ണയും തേങ്ങയും വിലയില്‍ ചിരിത്ര കുതിപ്പ് നടത്തുകയാണ്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 430 രൂപ വരെയായി വര്‍ധിച്ചു. ഒരു കിലോ തേങ്ങയ്ക്ക് 80 മുതല്‍ 90 രൂപവരെയാണ് വില. വില ഉടനെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓണത്തിന് മുന്‍പ് വെളിച്ചെണ്ണ വില 500 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തേങ്ങക്ക് വില കുതിച്ച്‌ കയറിയതോടെ ചില ഹോട്ടലുടമകള്‍ തേങ്ങ ചമ്മന്തി നിര്‍ത്തലാക്കി. അതേസമയം തേങ്ങയ്ക്ക് വില കൂടിയതോടെ തെങ്ങുകയറ്റ തൊഴിലാളികള്‍ പ്രതിഫലം വര്‍ധിപ്പിച്ചു. കൂട്ടിയത് ഒരു തെങ്ങിന് പത്തുരൂപവെച്ചാണ് വര്‍ധിപ്പിച്ചത്. ഒരു തെങ്ങിന് 70 മുതല്‍ 100 രൂപ വരെയാണ് ഈടാക്കുന്നത്. തേങ്ങയ്ക്ക് വില വര്‍ധിക്കുമ്പോഴും തങ്ങള്‍ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത് കേരളത്തിലെ നാളികേര കര്‍ഷകര്‍ പറയുന്നു. കൂടാതെ തെങ്ങ് കയറ്റക്കാര്‍ പണിക്കൂലി കൂട്ടിയതും തിരിച്ചടിയാണ്. ഇത് താങ്ങാനാവില്ലെന്നും കര്‍ഷകര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം, മഴയുടെ കുറവ് തുടങ്ങിയവ കാരണവും ഉല്പാദനക്ഷമതയില്‍ കുറവ് വന്നു. തെങ്ങുകള്‍ക്കുണ്ടാകുന്ന കീടങ്ങളും രോഗബാധയും കര്‍ഷകരെ വലയ്ക്കുന്നു. ഒരു തെങ്ങിന് 50-ഓളം തേങ്ങകള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് സമീപ വര്‍ഷങ്ങളില്‍ ഉല്പാദനക്ഷമത 10 മുതൽ 15 തേങ്ങകളായി കുറയുന്നതായും കര്‍ഷകര്‍ പറയുന്നു. പത്തില്‍ താഴെ തേങ്ങ കിട്ടുന്ന സമയങ്ങളും ഉണ്ട്. ഇതുണ്ടാക്കുന്നത് വലിയ പ്രതിസന്ധിയാണെന്നും കര്‍ഷകര്‍ പറയുന്നു.

സെൽഫിക്ക് ശ്രമിച്ചിട്ടില്ല, പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര ഗ്രേസ്

പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം സെൽഫിക്ക് ശ്രമിച്ച പഞ്ചായത്ത് അംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ പഞ്ചായത്ത്

പരസ്യം വിവാദമായി, ഒടുവിൽ മലക്കം മറിഞ്ഞ് ബെവ്കോ, ഇങ്ങനെയൊരു പരസ്യം നൽകിയിട്ടില്ലെന്ന് ഹൈക്കോടതിയിൽ

പുതിയ മദ്യ ബ്രാൻഡിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് സമ്മാനം നൽകുമെന്ന പരസ്യം വിവാദമായതോടെ നിലപാട് മാറ്റി ബെവ്കോ. പാലക്കാട് മലബാർ ഡിസ്റ്റിലറിയിൽ നിന്ന് പുറത്തിറക്കുന്ന പുതിയ ബ്രാണ്ടിക്ക് പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം

ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ലാമ്പ് ലൈറ്റിങ് നടന്നു.

മേപ്പാടി: ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ 2025 ൽ അഡ്മിഷൻ നേടിയ 86 നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള വിളക്ക് തെളിയിക്കൽ ചടങ്ങ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കേരള

ഫോട്ടോ ജേണലിസം കോഴ്സിലേക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ഫോട്ടോ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. അപേക്ഷ തപാലായോ, ഓണ്‍ലൈനായോ

ദര്‍ഘാസ് ക്ഷണിച്ചു.

മാനന്തവാടി ഗവ കോളെജിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് വൈകിട്ട് മൂന്നിനകം ഗവ കോളെജ് മാനന്തവാടി, നല്ലൂര്‍നാട് പി.ഒ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-04935

എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നടുവട്ടം, പി.പി ഹൗസ്, മൊഹിന്‍ സ്വാലിഹ്(30), കോട്ടപറമ്പ്, കെ.പി ഹൗസ് നിയാസ് ഖാന്‍(28), ബേപ്പൂര്‍, സീനാസ് വീട്ടില്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.