പടിഞ്ഞാറത്തറ : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന ജില്ലാ , ബ്ലോക്ക്, വാർഡ് സ്ഥാനാർഥികൾക്കു വോട്ട് അഭ്യർഥിക്കുന്നതിനു പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ വാഹന ജാഥ നടത്തി.
ജാഥയുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ആലക്കണ്ടിയിൽ കെപിസിസി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി എ പത്മനാഭൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം മുഹമ്മദ് ബഷീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് കുട്ടി, പി ഹാരിസ്, ഷംസുദ്ദീൻ പടിഞ്ഞാറത്തറ, ജോണി നന്നാട്ടിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനർഥി കമല രാമൻ, പടിഞ്ഞാറത്തറ ബ്ലോക്ക് സ്ഥാനാർഥി ബിന്ദു ബാബു, കുപ്പാടിത്തറ ബ്ലോക്ക് സ്ഥാനർഥി ബുഷറ, കെ അബൂട്ടി എന്നിവർ സംസാരിച്ചു

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ







