തലപ്പുഴ: തലപ്പുഴ നാല്‍പ്പത്തിനാലില്‍ കാര്‍ കത്തിനശിച്ചു. ഡസ്റ്റര്‍ കാറിനാണ് തീ പിടിച്ചത്. റോഡ് നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നും വെള്ളമുപയോഗിച്ച് നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാര്‍ പൂര്‍ണമായി അഗ്‌നിക്കിരയായി. ഇന്നുച്ചക്ക് ഒരു മണിയോടെയാണ് സംഭവംരണ്ട് ദിവസം മുമ്പ് തലപ്പുഴ ടൗണിലും, ഇന്നലെ തൃശിലേരിയിലും കാര്‍ കത്തി നശിച്ചിരുന്നു.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ
പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്







