ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് (36) മരിച്ചത്. സംഭവത്തില്‍ പാകിസ്ഥാന് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ദാരുണ സംഭവം നടന്നത്. ഷാര്‍ജയിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റിലെ മാനേജറായിരുന്നു ഹക്കീം.
തന്റെ സ്ഥാപനത്തിന് സമീപത്തെ കഫറ്റീരിയില്‍ ഹക്കീമിന്റെ സുഹൃത്തുക്കളും പാകിസ്ഥാന് സ്വദേശിയും തമ്മില്‍ തർക്കം ഉണ്ടായതിനെ തുടർന്ന് പരിഹരിക്കാനായി ഹക്കീം ഇവിടെ എത്തുകയായിരുന്നു.
വാക്കുതര്‍ക്കത്തില്‍ പ്രകോപിതനായ പാകിസ്ഥാന് സ്വദേശി ഹക്കീമിനെ മൂന്നുതവണ കുത്തി. ഉടന്‍ തന്നെ ഹക്കീമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പാകിസ്ഥാന് സ്വദേശിയുടെ ആക്രമണത്തിൽ മറ്റ് മൂന്ന് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് ഷാർജയിലുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.