പാലക്കാട്: ജപ്തി ഭീഷണിയെ തുടര്‍ന്ന് കള്ളിക്കാട് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു.
കള്ളിക്കാട് കെഎസ്എം മൻസിലിൽ അയ്യൂബ് (60)നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരുമകന്റെ ബിസിനസ് ആവശ്യത്തിനായി സ്വകാര്യ ബാങ്കിൽ നിന്നും വൻതുക ലോൺ എടുത്തിരുന്നു.
1 കോടി 38 ലക്ഷം രൂപയാണ് ബാങ്കിൽ തിരിച്ചടക്കേണ്ടത്. ഇതിനെ തുടർന്ന്, ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നതിന്റെ മാനസിക വിഷമത്തിലായിരുന്നു അയ്യൂബ്.