പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായെത്തിയ യുവാവ് പിടിയിൽ

കോഴിക്കോട് : പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവ് പിടിയിൽ.

കോഴിക്കോട് താമരശ്ശേരിയിൽ ആണ് സംഭവം നടന്നത്. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത് (24)നെയാണ് ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റു ചെയതത്.

യുവതിയുടെ വീട്ടിലേക്ക് അരുൺജിത്ത് കയറി വരുന്നത് കണ്ട അമ്മക്ക് സംശയം തോന്നിയതിനാൽ വാതിൽ അടച്ചു. ഇതേതുടർന്ന് യുവാവിന് വീടിനകത്തേക്ക് കയറാനായില്ല.

വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഇയാളുടെ പക്കൽ നിന്ന് ഒരു ലിറ്റർ പെട്രോളും, ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്പും പെൺകുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെട്ടു തുടർന്ന് പ്രണയാഭ്യർത്ഥന നടത്തി.യുവതി ഇത് നിരസിച്ചതോടെയാണ് ആക്രമിക്കാൻ ഒരുങ്ങിയത്.

മുമ്പും ഇയാൾ യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇത് പരാജയപ്പെട്ടതിനാൽ ഇത്തവണ പെട്രോളും ലൈറ്ററുമായെത്തുകയായിരുന്നു.

യുവാവിനെതിരെ ഭവനഭേദനം, അപായപ്പെടുത്തൽ, സ്ത്രീത്വത്തിനെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്

ഇയാളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അരുണിന്റെ വരവിൽ പന്തികേട് തോന്നിയ അമ്മ വാതിലടച്ചതിനാലാണ് വൻ അപകടം ഒഴിവായത്.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.