മത്സരയോട്ടവും നിയമലംഘനങ്ങളും വാട്സ്ആപ്പ് വഴി അറിയിക്കാം

സ്വകാര്യബസുകളുടെ മത്സരയോട്ടവും നിയമലംഘനങ്ങളും പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാം. ഇതിനായി വാട്സ് ആപ്പ് നമ്പര്‍ നിലവില്‍ വന്നു. 6238100100 എന്ന നമ്പറിലാണ് സിറ്റി ട്രാഫിക് പൊലീസിനെ പരാതികള്‍ അറിയിക്കേണ്ടത്.സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മറ്റ് നിയമലംഘനങ്ങളും തടയാന്‍ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഫെബ്രുവരി 28നകം എല്ലാ സ്റ്റേജ് കാര്യേജ് ബസുകളിലും രണ്ട് വീതം ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കും. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസുകളുടെ നിരന്തര മേല്‍നോട്ടച്ചുമതലയുമുണ്ടാകും.
ബസില്‍ നിന്നും റോഡിന്റെ മുന്‍വശവും അകവും കാണാവുന്ന തരത്തില്‍ രണ്ട് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ക്യാമറ വാങ്ങുന്നതിനാവശ്യമായ തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ക്യാമറ സംബന്ധിച്ച മാര്‍ഗനിര്‍ദേശവും അതോറിറ്റി നല്‍കും. കെഎസ്ആര്‍ടിസി ബസുകളിലും ക്യാമറ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു.
വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് വഴി സംസ്ഥാന തലത്തിലും നിരീക്ഷണം ഏര്‍പ്പെടുത്തും. സ്വകാര്യബസുകളുടെ മേല്‍നോട്ടച്ചുമതല മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകമായി നിശ്ചയിച്ചു നല്‍കും. ബസിന്റെ ഫിറ്റ്നെസ് അടക്കമുള്ള പരിശോധനകളുടെ ഉത്തരവാദിത്തം ഈ ഉദ്യോഗസ്ഥനായിരിക്കും.
മത്സരയോട്ടം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ ക്ലസ്റ്റര്‍ രൂപീകരിച്ച് വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച നിര്‍ദേശം ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാന്‍ ബസുടമകളോട് മന്ത്രി ആവശ്യപ്പെട്ടു. ബസില്‍ ജോലിക്കായി നിയോഗിക്കുന്ന ഡ്രൈവറുടെയും കണ്ടക്ടറുടെയും പേര്, വിലാസം, ലൈസന്‍സ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന് നല്‍കണം.
ബസിനകത്തും പ്രസക്തമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പരാതി നല്‍കുന്നതിന് ബസിന്റെ ചുമതലയുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നമ്പറും ഉണ്ടാകണം. മാര്‍ച്ച് ഒന്നിന് മുമ്പായി ഇവ നടപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ആറു മാസത്തിലൊരിക്കല്‍ റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ പരിശീലനവും കൗണ്‍സലിംഗും നല്‍കും. റിഫ്രഷര്‍ കോഴ്സുകളുമുണ്ടാകും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ആറു മാസത്തിലൊരിക്കല്‍ വൈദ്യപരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ദീര്‍ഘ ദൂര കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളില്‍ ഡ്രൈവറും കണ്ടക്ടറും വാഹനമോടിക്കുന്ന രീതിയില്‍ ്രൈഡവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
ബസുകളുടെ റണ്ണിംഗ് സമയവും ടൈം ഷെഡ്യൂളും പുനഃനിശ്ചയിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി സംസ്ഥാനതലത്തില്‍ സമിതിയെ നിയോഗിക്കും. ഇതു സംബന്ധിച്ച കോടതി വ്യവഹാരങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. ബസുകള്‍ വിദ്യാര്‍ത്ഥി സൗഹൃദപരമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കും.
ട്രാഫിക് റൂട്ടുകള്‍ പരിഷ്‌ക്കരിക്കുന്ന ഘട്ടത്തില്‍ ബസ് തൊഴിലാളികളുമായും ഉടമകളുമായും കൂടിയാലോചിക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *