കല്‍പ്പറ്റ എമിലി ഭജനമഠം റോഡില്‍ പോലീസ് നടത്തിയ പരിശോധനയില്‍ യുവാവില്‍ നിന്നും എംഡിഎംഎ പിടികൂടി. കോഴിക്കോട് പുതിയങ്ങാടി കുഞ്ഞിരായിന്‍ കണ്ടി ഷഫീഖ് (37) ആണ് പിടിയിലായത്. പോലീസിനെ കണ്ടതോടെ മയക്കുമരുന്ന് അടങ്ങിയ ബാഗ് വലിച്ചെറിയുകയായിരുന്നു. ബാഗില്‍ നിന്നും 49. 9ഗ്രാം എംഡിഎയും 29 മയക്കുമരുന്ന് ഗുളികകളും കണ്ടെത്തി.
കല്‍പ്പറ്റ എസ് ഐ ബിജു ആന്റണിയും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു. കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

എന്തുകൊണ്ട് എപ്പോഴും സഞ്ജു? തഴയപ്പെട്ട കാരണമാണ് വിചിത്രം
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീം പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമില്‍ നിന്ന് തഴയപ്പെട്ടു. കെ എല്‍ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പറായി. ബാക്ക് അപ്പ് കീപ്പറായി ധ്രുവ് ജുറലും.