കോഴിക്കോട് : കോഴിക്കോട് എന്‍ഐടിയിൽ വിദ്യാർഥി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കി.
പശ്ചിമ ബംഗാൾ സ്വദേശിയായ നിധിൻ ശർമ്മ (22) ആണ് മരിച്ചത്. രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനയറിങ് വിദ്യാർഥി ആയിരുന്നു നിധിൻ.
കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. ജീവിക്കാൻ താൽപര്യം ഇല്ലെന്ന് സുഹൃത്തുകൾക്ക് സന്ദേശം അയച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.