കൽപ്പറ്റ: സംസ്ഥാന ബഡ്ജറ്റിനെതിരെ കേരള എൻ.ജി അസോസിയേഷൻ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ ജീവനക്കാരുടെ പ്രതിഷേധം അലയടിച്ചു. നികുതിഭാരം വർദ്ധിപ്പിച്ച് പൊതുജനത്തിനെ ദുരിതക്കയത്തിലേക്ക് തള്ളിയിടുകയും ജീവനക്കാർക്ക് ബഡ്ജറ്റിൽ തുക വകയിരുത്താത്തതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ എൻ.കെ.വർഗ്ഗീസ് മാർച്ച് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ചുമതലയുള്ള ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ പി.ഡി.സജി മുഖ്യപ്രഭാഷണം നടത്തി.
സർക്കാരിൻ്റെ ധൂർത്ത് അവസാനിപ്പിച്ച് ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുന സ്ഥാപിക്കണമെന്നും, അതിരൂക്ഷമായ വിലക്കയറ്റത്തിൽ ക്ഷാമബത്ത അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും, സ്വന്തക്കാരെയും പാർട്ടിക്കാരെയും തിരുകി കയറ്റി ഖജനാവ് കാലിയാക്കുന്ന ഇടതു നയം തിരുത്തണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
കെ.ടി ഷാജി, എൻ.ജെ. ഷിബു, ഇ എസ് ബെന്നി, സജി ജോൺ, വി.ആർ ജയപ്രകാശ്, ടി.അജിത്ത്കുമാർ, സി.കെ.ജിതേഷ്, സി.ജി.ഷിബു, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, എം.നസീമ, കെ.ഇ.ഷീജമോൾ തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിന് ലൈജു ചാക്കോ, എൻ.വി.അഗസ്റ്റിൻ, സി.ആർ അഭിജിത്ത്, എം എ.ബൈജു, പി.ജെ.ഷിജു, ഇ.വി.ജയൻ, പി.എച്ച് അഷ്റഫ്ഖാൻ, എം.എസ് രാകേഷ്, റോബിൻസൺ ദേവസ്സി, എം.വി.സതീഷ്, വി.ജി.ജഗദൻ, പി.സെൽജി, ടി.പരമേശ്വരൻ, ബി.സുനിൽകുമാർ, കെ.സി.ജിനി, ഡെന്നിഷ് മാത്യു, സതീഷ് കുമാർ, നിഷ മണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി