കൽപറ്റ: എൻ.എസ്.എസ് എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥികളുടെ അലുമിനി അസോസിയേഷൻ ഉത്ഘാടനവും ജനറൽ ബോഡിയും 26ന് രാവിലെ 10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ സ്കൂളിലെ പൂർവ അധ്യാപകരെ ആദരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രധാനാദ്ധ്യപകൻ ബാബു പ്രസന്നകുമാറും മുൻ പ്രധാനദ്ധ്യാപിക സികെ ജയശ്രീ എന്നിവരും പങ്കെടുത്തു. യോഗത്തിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ അലുമിനി അസോസിയേഷൻ്റെ ലോഗോ അനാച്ചാദന ചടങ്ങും നടന്നു. മോഹൻ രവി, അഡ്വ.സലാസി കല്ലങ്കോടൻ,സതീഷ് എന്നിവരെ യദാക്രമം പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷറർ എന്നിവരായി തിരഞ്ഞെടുത്തു.

കെഎസ്ആർടിസിയിലെ ‘അവിഹിത’ സസ്പെൻഷനിൽ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ സസ്പെൻഷനിൽ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു; നടപടി പിൻവലിച്ചു
തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ നടപടി പിൻവലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ