100 കിലോമീറ്റർ യാത്ര ചെയ്യാൻ വെറും 30 രൂപ; ഈ നാനോയാണ് ഇപ്പോഴത്തെ ട്രെൻഡിങ്.

ഇ.വികളാണ് ഭാവിയിലെ വാഹനങ്ങൾ എന്നത് നിലവിൽ നിസ്തർക്കമായ കാര്യമാണ്. എന്നാൽ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത് എങ്ങിനെ എന്നതും അതിപ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു. സീറോ എമിഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ ഇ.വികൾ മാത്രം പോരാ. സീറോ എമിഷൻ അടിസ്ഥാനത്തിൽ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന സംവിധാനവും വേണം. ഇതിനുള്ള ഏറ്റവും നല്ല മാർഗം സോളാർ ആണെന്നാണ് വിദഗ്ധരെല്ലാം ഒറ്റ സ്വരത്തിൽ പറയുന്നത്.

ഈ സാഹചര്യത്തിലാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള വ്യവസായി മനോജിത് മൊണ്ടൽ വാർത്തകളിൽ നിറയുന്നത്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ കാര്‍ ആണ് ഇയാളെ പ്രശസ്തനാക്കിയിരിക്കുന്നത്. സോളാര്‍ വാഹനമാക്കി മാറ്റിയ തന്റെ നാനോ കാറിലാണ് മനോജിത് തന്റെ നാടായ ബങ്കുരയിലെ നിരത്തുകളിലൂടെ സഞ്ചരിക്കുന്നത്. ബങ്കുരയുടെ മെക്കാനിക്കല്‍ ഐക്കണ്‍ ആയി മാറിയിരിക്കുകയാണ് ഈ നാനോ കാര്‍.

മനോജിതിന്റെ നാനോയുടെ റണ്ണിങ് കോസ്റ്റ് ഏവരെയും അമ്പരപ്പിക്കുന്നതാണ്. 30 മുതല്‍ 35 രൂപ വരെ മുടക്കിയാല്‍ ഈ ‘സോളാര്‍ കാര്‍’ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് ഉടമ അവകാശപ്പെടുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഈ കാറിന് സഞ്ചരിക്കാന്‍ സാധിക്കും. ബങ്കുരയില്‍ ഇപ്പോള്‍ ഒരു നായകന്റെ പരിവേഷമാണ് മനോജിതിന്. സര്‍ഗാത്മക പ്രവര്‍ത്തനങ്ങളോട് ചെറുപ്പം മുതല്‍ തന്നെ താല്‍പര്യം കാണിച്ചിരുന്ന മനോജിത് ഇന്ധന വില മാനംമുട്ടെ ഉയര്‍ന്നപ്പോള്‍ മുറുമുറുക്കാതെ അതിന് തക്ക പരിഹാരം തേടുകയായിരുന്നു.

ടാറ്റ നാനോ സോളാര്‍ കാറാക്കി മോാഡിഫൈ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന് നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പൊതുജനശ്രദ്ധ ഈ വാഹനം പിടിച്ചുപറ്റിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും കാറിന് ലഭിച്ചിട്ടില്ലെന്ന് മനോജിത് പറയുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ലഭ്യതക്കുറവും പാരിസ്ഥിതിക മലിനീകരണവും കുറക്കാന്‍ പറ്റിയ ഒരു ബദല്‍ മാര്‍ഗമാണ് ഇത്തരത്തിലുള്ള കണ്ടെത്തലുകളെന്നാണ് കാറിനെപറ്റി അറിഞ്ഞവർ പറയുന്നത്.

വാതിലുകള്‍ തുറന്നിട്ടു ബസ് സര്‍വീസ്; കുടുങ്ങിയത് 4099 ബസുകള്‍; പിഴയായി ഈടാക്കിയത് 12.69 ലക്ഷം രൂപ

ഗതാഗത നിയമം ലംഘിച്ചു വാതിലുകള്‍ തുറന്നിട്ടു സര്‍വീസ് നടത്തിയതിനു പൊലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 4099 ബസുകള്‍. ഇവരില്‍ നിന്ന് പിഴയായി ഈടാക്കിയത് 12,69,750 രൂപ. ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയുന്നതിനായി

ഫോൺ നന്നാക്കാൻ കൊടുത്തതോടെ ജീവിതം തകർന്നു; കൊൽക്കത്തയിൽ നിന്നുള്ള യുവതിയുടെ അനുഭവകഥ ഇങ്ങനെ…

ഫോണ്‍ റിപ്പയർ ഷോപ്പിലെ ജീവനക്കാർ സ്വകാര്യ വീഡിയോകള്‍ ചോർത്തിയതിനെ തുടർന്ന് കൊല്‍ക്കത്ത സ്വദേശിയായ യുവതി കടുത്ത മാനസിക സമ്മർദ്ദത്തില്‍.നന്നാക്കാൻ നല്‍കിയ ഫോണില്‍ നിന്ന് അനുമതിയില്ലാതെ വീഡിയോകള്‍ എടുത്ത് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. യുവതിയുടെ

ഓണ സീസൺ നസ്ലിൻ, കല്യാണി പ്രിയദർശൻ ചിത്രം ‘ലോക’യുടേതോ? ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ…

കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ഷോ കഴിയുമ്ബോള്‍

മൂത്രം പിടിച്ചുവയ്ക്കുന്ന സ്വഭാവമുണ്ടോ, വീട്ടില്‍ തിരിച്ചെത്താന്‍ കാത്തിരിക്കുന്നവരാണോ? എങ്കില്‍ പണി കിട്ടും

ചില ആളുകളുണ്ട് അവര്‍ക്ക് പുറത്തിറങ്ങിയാല്‍ മൂത്രശങ്കയുണ്ടായാലും ടോയ്‌ലറ്റില്‍ പോകാതെ മൂത്രം പിടിച്ചുവയ്ക്കും. പബ്ലിക് ടോയ്‌ലറ്റിലോ, മാളിലോ ഒക്കെ പോകാനുളള മടികൊണ്ടും മറ്റ് ചിലര്‍ വൃത്തിയുടെ പ്രശ്‌നംകൊണ്ടും അങ്ങനെ ചെയ്യാറുണ്ട്. പുറത്തുപോയി വീട്ടിലെത്തുന്നത് വരെ മൂത്രം

സ്വകാര്യ ബസ്സിലെ ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

കൊച്ചി: സ്വകാര്യ ബസുകളിലെ ഡ്രെെവർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഹെെക്കോടതി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും നല്‍കിയ ഹര്‍ജി തള്ളിയാണ്

നിങ്ങളുടെ കണ്ണുകൾക്ക് ദോഷം വരുത്തുന്ന ആറ് ദൈനംദിന ശീലങ്ങൾ അറിയാം

കണ്ണുകള്‍ നിങ്ങളുടെ ആരോഗ്യത്തിൻ്റെ ജാലകമാണ്. നിങ്ങളുടെ ശരീരത്തിലെ പ്രശ്നങ്ങൾ പലപ്പോഴും ആദ്യം പ്രതിഫലിക്കുന്നതും കണ്ണിലായിരിക്കും. അത്തരത്തിലുള്ള കണ്ണിനെ പരിപാലിക്കേണ്ടത് അത്യന്തം ആവശ്യമാണ്. പലപ്പോഴും നിങ്ങളറിയാതെ തന്നെ ദൈന്യംദിന ജീവിതത്തിലെ പല പ്രവർത്തിക​ളും നിങ്ങളുടെ കണ്ണുകളുടെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *