ഓണ സീസൺ നസ്ലിൻ, കല്യാണി പ്രിയദർശൻ ചിത്രം ‘ലോക’യുടേതോ? ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ…

കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്.

സിനിമയുടെ ഫസ്റ്റ് ഷോ കഴിയുമ്ബോള്‍ പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫാന്റസി സൂപ്പര്‍ ഹീറോ ചിത്രമാണിതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവരുടെ അഭിനയവും പോസറ്റീവ് റെസ്‌പോണ്‍സ് നേടുന്നുണ്ട്. സിനിമയുടെ വി എഫ് എക്‌സ് മികച്ചതാണെന്നും ടെക്‌നിക്കല്‍ സൈഡ് കൊള്ളാമെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. സിനിമയുടെ ബിജിഎം കലക്കിയിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. ഡൊമിനിക്സ് അരുണിന്റെ സംവിധാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഓണം ലോക തൂക്കി എന്നാണ് ആരാധകര്‍ പറയുന്നത്.

സൂപ്പര്‍ഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍ ‘സണ്ണി’ എന്നാണ് നസ്ലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്‍സ്പെക്ടര്‍ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാന്‍ഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജില്‍’ ആയി അരുണ്‍ കുര്യനും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുണ്ട്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റര്‍ – ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്ബള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് – റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്‌കൂൾ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം 19ന്

പടിഞ്ഞാറത്തറ: സ്വപ്‌നങ്ങൾക്കുമേൽ രാത്രിയുടെ ഇരുട്ടിൽ ഒലിച്ചിറങ്ങിയ പ്രകൃതി ദുരന്തം, ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഇനിയുള്ള ജീവിതം എങ്ങനെ എന്നറിയാതെ പകച്ച് നിന്നവർക്കു മുമ്പിൽ സഹായ ഹസ ങ്ങളുമായി എത്തിയവരുടെ കൂട്ടത്തിൽ ശ്രദ്ധേയമായ

ആർ.ആനന്ദിനെ അനുമോദിച്ചു.

കൽപ്പറ്റ: യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്നും ഗ്ലോബൽ എം.ബി.എ. ബിരുദം കരസ്ഥമാക്കിയ നബാർഡ് ജില്ലാ വികസന മാനേജർ ആർ.ആനന്ദിനെ കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ വയനാട് ജില്ലാ തല അവലോകന ഫോറം അനുമോദിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കല്‍, എള്ളുമന്ദം പ്രദേശങ്ങളില്‍ (ഡിസംബര്‍ 17)നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter WhatsApp

കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാൻ ഉത്തരവ്

പനമരം: പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്തെ മനുഷ്യവാസമുള്ള മേഖലയിലിറങ്ങിയ കടുവയെ തിരികെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ കൂട് വെച്ച് പിടിക്കാൻ ശ്രമിക്കണമെന്നും, അതിലും പരാജയപ്പെടുകയാണെ ങ്കിൽ മയക്കുവെടി വെച്ച് പിടികൂടണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ

മൂപ്പൻസ് മെഡിക്കൽ കോളേജിൽമൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യമായി കിടത്തി ചികിത്സ

മേപ്പാടി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സാ സൗകര്യം ഒരുക്കി. പുതുവത്സരത്തോടനുബന്ധിച്ച് ആണ് സൗജന്യ ചികിത്സ ഒരുക്കിയത്. 5 പ്രൊഫസർമാരടക്കമുള്ള 15 ഓളം വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പീഡിയാട്രിക് വിഭാഗത്തിന്റെ

കടുവ ചീക്കല്ലൂരിൽ

പനമരം/ കണിയാമ്പറ്റ: പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകളിൽ ആശങ്കയുയർത്തി കടുവയുടെ സഞ്ചാരം തുടരുന്നു. ഉച്ചയോടെ ചീക്കല്ലൂർ ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി ഈ പ്രദേശത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.