കൽപ്പറ്റ പുതിയ ബസ്റ്റാന്റിൽ എത്തിച്ചേരുന്ന യാത്രക്കാർക്കായി കെ. എസ്.ടി.എ വൈത്തിരി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർ പന്തൽ എന്ന പേരിൽ കുടിവെള്ള സൗകര്യമൊരുക്കി. ബസ് സ്റ്റാന്റിൽ എത്തിച്ചേരുന്ന അനേകം യാത്രക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആണ് തണ്ണീർ പന്തൽ ഒരുക്കിയിട്ടുള്ളത്. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വിൽസൺ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.ടി. വിനോദൻ ,ഉപജില്ലാ സെക്രട്ടറി ബിജുകുമാർ , എം.പി.അനൂപ് തുടങ്ങിയവർ സംസാരിച്ചു.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ