മലപ്പുറം: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ പിടിയിൽ. രണ്ട് വ്യത്യസ്ത കേസുകളിലായാണ് ഇവരെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
അരീക്കോട് സ്വദേശിയായ വടക്കയില്‍ മുഹമ്മദ് യൂനൂസ് (26) മമ്പാട് സ്വദേശിയായ റംഷീദ് (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കേസുകളിലും 16 വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് നിലമ്പൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
നിലമ്പൂര്‍ സിഐ പി വിഷ്ണു, എസ്ഐ ടി എം സജിനി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.