ഡോജ് ഡോഗിന് പകരം വീണ്ടും ട്വിറ്റർ പക്ഷി തിരിച്ചെത്തി.

വാഷിങ്ടൺ: ട്വിറ്ററിന്റെ പ്രശസ്തമായ പക്ഷിയുടെ ലോഗോ തിരിച്ച് കൊണ്ടുവന്ന് സിഇഒ ഇലോൺ മസ്ക്. ഈയിടെയാണ് നീല നിറത്തിലുളള പക്ഷിയുടെ ലോഗോ മാറ്റി ‘ഷിബ ഇനു ഡോഗ്’ എന്ന ഡോജ് ഡോഗ് പുതിയ ലോഗോ ആക്കിയിരുന്നത്.

എന്നാൽ ഇപ്പോൾ പഴയ ലോഗോ ആയ പക്ഷിയുടെ ലോഗോ തന്നെ തിരിച്ച് കൊണ്ട് വന്നിരിക്കുകയാണ് മസ്ക് ഇപ്പോൾ. ഇലോൺ മസ്‌ക് ഒരു മീമിലൂടെ മാറ്റത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും ഒരു പഴയ ട്വിറ്റർ സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടുകൾ പങ്കുവെക്കുകയും ചെയ്തിരുന്നു.

മൈക്രോ ബ്ലോഗിങ് സൈറ്റിന്റെ ഡെസ്ക്ടോപ്പ് വേർഷനിൽ മാത്രമാണ് മാറ്റം കൊണ്ടു വന്നിരുന്നത്.

അതിൽ ഒരു ട്വിറ്റർ ഉപയോക്താവ് തന്നോട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വാങ്ങാനും അതിന്റെ ലോഗോ ‘ഡോജ്’ ആക്കാനും ആവശ്യപ്പെട്ടിരുന്നു. അതിന് മറുപടിയായിട്ടാണ് എലോൺ മസ്ക് പക്ഷിയുടെ ലോഗോ സ്വീകരിച്ചത് എന്ന വാർത്തയും സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയമായിരുന്നു.

ഡോജ് എന്നത് 2013ൽ പ്രചാരത്തിലായ ഒരു ഇന്റർനെറ്റ് മീം ആണ്. മീമിൽ സാധാരണയായി ഷിബ ഇനു എന്ന ഇനത്തിൽ പെടുന്ന നായയുടെ ചിത്രമാണ് ഉള്ളത്.

2010ൽ വൈറലായ ഒരു ചിത്രത്തിൽ നിന്നാണ് ഈ മീം ഉണ്ടായത്. ആ വർഷം ഡിസംബറിൽ ഡോജിന്റെ ചിത്രം വെച്ച് ഒരു ക്രിപ്‌റ്റോകറൻസി കോയിൻ വരെ ലോഞ്ച് ചെയ്തിരുന്നു. ‘ഡോജ്‌കോയിൻ’ എന്നാണ് അത് അറിയപ്പെട്ടിരുന്നത്.

2013 അവസാനത്താടെ ഷിബ ഇനു ശ്രദ്ധേയനായി നിരവധി ഓൺലൈൻ വോട്ടെടുപ്പ് കമ്മിറ്റിയും മീഡിയ ഔട്ട്‌ലെറ്റുകളും ആ വർഷത്തെ മികച്ച ഇന്റർനെറ്റ് മീമുകളിലൊന്നായി ഡോജിനെ അംഗീകരിക്കുകയും ചെയ്തു. ഇപ്പോഴും പല സാമൂഹ്യ മാധ്യമങ്ങളിൽ ഈ ഡോജ് മീം പ്രചരിക്കുന്നുണ്ട്.

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ, വെള്ളറ പ്രദേശങ്ങളിൽ നാളെ (ഒക്ടോബര്‍ 30) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ

മുഖം മിനുക്കി കൽപ്പറ്റ നഗരസഭാ കാര്യാലയം: പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ

കൽപ്പറ്റ: മുഖം മിനുക്കി കൽപ്പറ്റ നഗരസഭാ കാര്യാലയം. നിർമ്മാണം പൂർത്തിയാക്കിയ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ നടക്കും. കൽപ്പറ്റ നഗരത്തിൽ അഴുക്ക് ചാൽ നിർമ്മാണം, ഫുട്പാത്ത് കൈവരി നിർമ്മാണം എന്നിവ പൂർത്തിയാക്കി പൂച്ചട്ടികൾ വച്ച്

അധ്യാപക നിയമനം

കണിയാമ്പറ്റ ഗവ. യുപി സ്കൂളിൽ നിലവിൽ ഒഴിവുള്ള യുപിഎസ് ടി ഹിന്ദി തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ 31 വെള്ളി രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി

‘അർജന്റീന ടീമും മെസിയും കേരളത്തിലേക്ക് വരില്ല’; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെസി എത്തില്ലെന്ന കാര്യം ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി.കലൂർ സ്റ്റേഡിയം മുഴുവൻ സ്പോൺസർക്ക് വിട്ടുകൊടുക്കില്ലെന്നും, സ്പോൺസർ എത്തിയതത് നവീകരണ പ്രവർത്തനങ്ങൾക്കായാണെന്നും

എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; മാര്‍ച്ച് 5ന് തുടങ്ങും, ഫലപ്രഖ്യാപനം മെയ് 8 ന്

തിരുവനന്തപുരം: 2026 ലെ എസ്എസ് എല്‍ സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 5 ന് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 30 ന് പരീക്ഷ അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍

അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളി കാപ്പിക്കുന്ന് കാരക്കാട്ട് ഇലഞ്ഞിക്കൽ അഡ്വ. മനോജി (52) നെയാണ് കാപ്പിക്കുന്നിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ഭാര്യ ഷിമ. മക്കൾ നിരഞ്ജനൻ , നന്ദു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.