താരൻ അകറ്റാം ഈ 5 എളുപ്പവഴികളിലൂടെ

ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ് താരൻ ഇത് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ, സ്ട്രെസ് ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ.

താരൻ പൂർണമായും അകറ്റാൻ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കള്‍ സഹായിക്കും. താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന അഞ്ച് എളുപ്പ വഴികൾ ഇവയൊക്കെയാണ്…

ഒന്ന്.

വെളിച്ചെണ്ണക്ക് താരൻ അകറ്റാൻ കഴിയും. വെളിച്ചെണ്ണ വെറുതെ പുരട്ടിയിട്ട് കാര്യമില്ല. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ താരൻ മാറുകയുള്ളൂ. ആദ്യം ഷാംപൂ തേച്ച് തല കഴുകുക. കണ്ടീഷണർ ഉപയോഗിക്കരുത്. വീതിയുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച്, മുടി നനവോടെ വിടർത്തുക. തുടർന്ന് വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യുക. ചൂടുള്ള ഒരു ടവൽ ഉപയോഗിച്ച് മുടി പൊതിയുക. തലയോട്ടിക്ക് ചുറ്റും ചൂടു കൂട്ടാനാണിത്. അരമണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. പൂർണമായും എണ്ണമയം നീക്കം ചെയ്യുക.

രണ്ട്.

ചെറുനാരങ്ങ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യുന്ന മോയ്സ്ചറൈസർ ആണ്. ബ്ലാക്ക് ഹെഡുകൾ നീക്കം ചെയ്യുന്നതു മുതൽ പല്ല് വെളുപ്പിക്കുന്നതുവരെ നാരങ്ങയുടെ ഗുണങ്ങൾ നീളുന്നു. താരൻ അകറ്റാനും നാരങ്ങ സഹായിക്കും. നാരങ്ങനീര് തലയോട്ടിയിൽ പുരട്ടി നന്നായി തടവുക എല്ലായിടത്തും ഇത് എത്തുന്നുണ്ടെന്ന് ഉറപ്പിക്കണം. ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒരു കപ്പു വെള്ളത്തിൽ ചേർത്ത് തലയിൽ തേച്ച് കഴുകുക. താരൻ പൂർണമായി മാറും വരെ ഇത് ദിവസവും ചെയ്യുക.

മൂന്ന്.

താരൻ അകറ്റാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളി ചതച്ച് തലയിൽ തേക്കുക. ഇതിനൊപ്പം അൽപം തേൻ കൂടി ചേർക്കാൻ മറക്കരുത്. ഇത് വെളുത്തുള്ളിയുടെ ഗന്ധം അകറ്റും.

നാല്.

മുടി വളർച്ചയ്ക്കു സഹായിക്കുന്നതോടൊപ്പം താരൻ അകറ്റാനും ഫലപ്രദം. കറ്റാർവാഴ ജെൽ തലയിൽ പുരട്ടി തിരുമ്മുക. ഏതാനും മിനിറ്റുകൾക്കു ശേഷം കഴുകിക്കളയാം. താരനും തലയിലെ ചൊറിച്ചിലും മാറ്റാൻ ഇത് സഹായിക്കും. ആഴ്ചയിൽ മൂന്നു തവണ ഇതു ചെയ്യുന്നതു നല്ലതാണ്.

അഞ്ച്.

ബേക്കിങ്ങ് സോഡ തലയോട്ടിയിൽ അധികമുള്ള സെബം നീക്കം ചെയ്യാൻ സഹായിക്കും. താരന് കാരണമാകുന്ന ഫംഗൽ ഇൻഫ്ലമേഷൻ മാറാനുള്ള നാച്വറൽ ആന്റിസെപ്റ്റിക് ആണ് ബേക്കിങ്ങ് സോഡ. ഇതിൽ 2 ടീസ്പൂൺ ആപ്പിൾ സിഡർ വിനഗർ ചേർക്കുക. ഇത് തലയോട്ടിയിൽ പുരട്ടി ഏതാനും മിനിറ്റ് മസാജ് ചെയ്യുക ശേഷം തണുത്ത വെള്ളത്തിൽ തല കഴുകുക. ആഴ്ചയിൽ രണ്ടു തവണ ഇത് ആവർത്തിക്കുക.

ടെൻഡർ ക്ഷണിച്ചു

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

പടിഞ്ഞാറത്തറയിൽ തേനീച്ചയാക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിന് സമീപം സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തേനീച്ചയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബാണാസുര സാഗർ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ദീപ്, തിരുവനന്തപുരം മെഡിക്കൽ

വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു.

പുൽപ്പള്ളി: പുൽപ്പള്ളി പഴശി രാജാ കോളേജിലെ എംഎസിമൈക്രോ ബയോളജി വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ കുളിക്കാട്ടുപടി, നീലങ്കോടൻ വീട്ടിൽ ഹസ്‌നീന ഇല്യാസ് (23) അണ് മരിച്ചത്. ഇന്ന് വൈകിട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക്

ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന;നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകളുമായി കടയുടമ പിടിയിൽ

മേപ്പാടി: മേപ്പാടി ചുളിക്ക തറയിൽമറ്റം വീട്ടിൽ പ്രദീപ്‌ ജോണി(41)യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ നടത്തുന്ന ലോട്ടറി കടയും പരിസരവും പരിശോധന നടത്തിയതിൽ 150

മഹിളാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി “തെരഞ്ഞെടുപ്പിന് ഞങ്ങൾ തയ്യാർ” എന്ന പോഗ്രാം കൽപ്പറ്റ ഓഷ്യൻ ഹാളിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൽപ്പറ്റ നിയോജക

മാനന്തവാടി ടൗണിൽ തെരുവുനായ ശല്യം രൂക്ഷം; ഭയത്തോടെ കാൽനടയാത്രക്കാർ

മാനന്തവാടി: മാനന്തവാടി ടൗണിലെ മൈസൂർ റോഡ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. രാത്രി ഏഴ് മണി കഴിഞ്ഞാൽ എട്ടും പത്തും നായ്ക്കൾ അടങ്ങുന്ന സംഘങ്ങൾ റോഡ് കയ്യടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാർക്കും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.