മാനന്തവാടി:മലയാളി നഴ്‌സ് ജര്‍മ്മനിയില്‍ പനി ബാധിച്ച് മരിച്ചു.വെള്ളമുണ്ട ഒഴുക്കന്‍മൂല പാലേക്കുടി ജോസഫിന്റെയും ലില്ലിയുടെയും മകള്‍ അനി സജി(44)ആണ് മരിച്ചത്.ഇരിട്ടി അങ്ങാടിക്കടവ് അതുല്യ സ്റ്റുഡിയോ ഉടമ മമ്പള്ളിക്കുന്നേല്‍ സജി തോമസിന്റ ഭാര്യയാണ്.മാര്‍ച്ച് ആറിനാണ് ജോലിക്കായി ജര്‍മ്മനിയിലെത്തിയത്.മക്കള്‍:അതുല്യ ആന്‍ തോമസ്,ഇവാന ട്രീസ തോമസ്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

12ാം ദിനവും സ്വര്‍ണവില കുറഞ്ഞു
ഒരു പവന് സ്വർണ്ണത്തിന്റെ ഇന്നത്തെ വില 73,440 രൂപ സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമായി.