ഐപിഎല്ലിനെയും വെല്ലുന്ന പണമൊഴുകുന്ന ലീ​ഗ് ആരംഭിക്കാൻ സൗദി; പക്ഷേ, ഇന്ത്യൻ താരങ്ങളെ കിട്ടില്ല! റിപ്പോർട്ട്.

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ ടി 20 ലീഗ് എന്ന ലേബലിൽ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സൗദി അറേബ്യ തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുമ്പോൾ ബിസിസിഐയു‌ടെ പ്രതികരണം പുറത്ത്. അത്തരത്തിലുള്ള ഒരു ലീ​ഗിലേക്കും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ വിട്ടുനൽകാൻ താത്പര്യമില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതായാണ് എൻഡിഡിവി റിപ്പോർട്ട് ചെയ്യുന്നത്. പേര് വെളിപ്പെടുത്താൻ ഒരുക്കമല്ലാത്ത ബിസിസിഐയിലെ ഉന്നതനെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ.

നിലവിൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ വിലക്കുണ്ട്. ഇത് സൗദിക്കായി മാറ്റില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീ​ഗ് ആരംഭിക്കുന്നതിനായി ഐപിഎല്‍ ഉടമകളെ തന്നെ സൗദി ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. പുറത്തുവരുന്ന വിവരമനുസരിച്ച്, ഒരു വര്‍ഷത്തോളമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) അംഗീകാരം ലഭിക്കാത്തതാണ് ഇപ്പോള്‍ തടസ്സമായി നില്‍ക്കുന്നത്.

ക്രിക്കറ്റില്‍ സൗദി അറേബ്യ താല്‍പര്യം പ്രകടിപ്പിച്ച വിവരം ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ബാര്‍ക്ലേ അന്ന് പറഞ്ഞതിങ്ങനെ… ”ക്രിക്കറ്റ് അവര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകുമെന്നാണ് കരുതുന്നത്. കായികരംഗത്ത് നിക്ഷേപം നടത്താന്‍ വളരെ താല്‍പര്യമുള്ളവരാണ് സൗദി. അത് അവര്‍ക്ക് ഇണങ്ങിയ ക്രിക്കറ്റാവുമ്പോള്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയും.” അദ്ദേഹം വ്യക്താക്കി.
ദി എയ്ജിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഐപിഎല്‍ ഉടമകളെയും ബിസിസിഐയെയും അവരുടെ ട്വന്റി20 ലീഗിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഏഷ്യാ കപ്പ്, ഉദ്ഘാടന മത്സരം അല്ലെങ്കില്‍ ഐപിഎല്ലിന്റെ ഒരു റൗണ്ട് എന്നിവ സൗദി അറേബ്യയില്‍ നടത്താനുള്ള സാധ്യതകളും പദ്ധതിയിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്’; രാഹുലിനെയും ഷാഫിയെയും പരോക്ഷമായി പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും പരോക്ഷമായി പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പറമ്പിലാണ് മാങ്കൂട്ടം വളരുന്നതെന്ന് ശിവന്‍കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തലിനെതിരെ

‘അര്‍ജൻ്റീന ടീമിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സന്തോഷം എല്ലാ പ്രചരണത്തിനും DYFI മുന്നിലുണ്ടാകും’: വി വസീഫ്

ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ സന്തോഷമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ടീമിൻ്റെ എല്ലാവിധ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ഡിവൈഎഫ്ഐ മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളമാകെ അര്‍ജന്റീനയുടെ വരവിനെ സ്വാഗതം

റിയാദ് എയർ വിമാനങ്ങളിൽ യാത്രക്കാർക്ക് സൗദി കോഫിയും മിലാഫ് കോളയും രുചിക്കാം

യാത്രക്കാർക്ക് സൗദിയുടെ പ്രാദേശിക കോഫിയും മിലാഫ് കോളയും വിളമ്പാനൊരുങ്ങി സൗദിയുടെ നിർദിഷ്ട ദേശീയ വിമാന കമ്പനി റിയാദ് എയർ. മികച്ച യാത്രാനുഭവം നൽകുകയാണ് ലക്ഷ്യം. ഈ വർഷം അവസാനത്തോടെയായിരിക്കും റിയാദ് എയർ സേവനം ആരംഭിക്കുക.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജിക്കായി മുറവിളി; ഗ്രൂപ്പ് വ്യത്യാസമില്ലാതെ കൂട്ടത്തോടെ രാജി ആവശ്യവുമായി നേതാക്കൾ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കൂട്ടത്തോടെ നേതാക്കള്‍. രാജിയില്ലെങ്കിൽ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കണം. ഉചിതമായി തീരുമാനം ഉചിതമായ സമയത്തെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ

കഞ്ചാവുമായി യുവാവ് പിടിയിൽ

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക്സൈസ് റേഞ്ച് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ബാബുരാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബാവലി

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.