പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി
എക്സൈസ് റേഞ്ച് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ബാബുരാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബാവലി യിൽ നിന്നും കടത്തിക്കൊണ്ട് വന്ന 695 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവ വുമായി ബന്ധപ്പെട്ട് മേപ്പാടി മുക്കിൽ പീടിക നെഞ്ചിൻ പുരം വീട്ടിൽ നിധീഷ് എൻ. എൻ (24), വെള്ളാർമല മൂലവളപ്പിൽ വീട്ടിൽ അനൂപ് (കാട്ടി) എന്നി വർക്കെതിരെ കേസെടുത്തു. ഇതിൽ നിധിഷിനെ അറസ്റ്റ് ചെയ്തെങ്കിലും, അനൂപ് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി തിരച്ചിൽ നടത്തി വരുന്നതായി എക്സൈസ് വ്യക്തമാക്കി. നിധിഷ് മുമ്പും കഞ്ചാവ് കേസിൽ വാറണ്ട് പ്രതിയായിരുന്നു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ദിനേശൻ ഇ.സി, പ്രിവൻ്റിവ് ഓഫീസർ ജോണി കെ, സിവിൽ എക് സൈസ് ഓഫീസർമാരായ അനിൽ.എ,അജയ് കെ.എ ചന്ദ്രൻ,പി.കെ മനു കൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ബാലചന്ദ്രൻ എന്നിവരും

വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.
മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. റിപ്പണ്‍ 52 സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ നടന്ന കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തില്‍ മുന്നേറുന്ന വിഭിന്നശേഷിക്കാരെ