തിരുവനന്തപുരം: ഭിന്നശേഷിക്കാരനെ പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ. കുന്നത്തുകാൽ അരുവിയോട് സ്വദേശി സെബാസ്റ്റ്യനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അരുവിയോട് സ്വദേശിയായ വർഗീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് തൂങ്ങി മരിച്ച സെബാസ്റ്റ്യൻ. ഇയാളുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
സെബാസ്റ്റ്യന്റെ അയൽവാസിയായ വർഗീസുമായി തർക്കമുണ്ടായിരുന്നു. തർക്കത്തെ തുടർന്ന് സെബാസ്റ്റ്യൻ വർഗീസിന്റെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിയുകയായിരുന്നു.
ബോംബ് പൊട്ടിത്തെറിച്ച് വർഗീസിന്റെ ദേഹത്ത് ആളിപ്പടർന്നു. മാരകമായി പരുക്കേറ്റ വർഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. രണ്ട് വർഷം മുമ്പായിരുന്നു ഈ കൊലപാതകം.