പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ ഗോ ജീവ സുരക്ഷ പദ്ധതിയുടെ ( സഞ്ചരിക്കുന്ന മൃഗാശുപത്രി) സേവനം ഏപ്രില്‍ 22 വരെ മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ലഭ്യമാകും. പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ. സേവനം ആവശ്യമുളളവര്‍ ക്ഷീരസംഘങ്ങള്‍ മുഖേനയോ നേരിട്ടോ ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണം. ഫോണ്‍. 9074583866.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.