തെരഞ്ഞെടുപ്പ് ചൂടിൽ കർണ്ണാടക; ജനവിധി തേടി മലയാളി മുഖങ്ങൾ വീണ്ടും, ജയമുറപ്പിച്ച് സ്ഥാനാർത്ഥികൾ

ബെംഗളൂരു: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ ഇത്തവണയും മത്സര രംഗത്ത് മലയാളി മുഖങ്ങളുണ്ട്. ബെംഗളുരു നഗരത്തിൽ നിന്നാണ് ഇത്തവണ മലയാളി മുഖങ്ങളായ കെ ജെ ജോർജും എൻ എ ഹാരിസും ജനവിധി തേടുന്നത്. സർവജ്ഞ നഗർ, ശാന്തി നഗർ എന്നീ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന ഇരുവരും ജയമുറപ്പെന്ന ആത്മവിശ്വാസത്തിലാണ്. ബെംഗളുരു നഗരവാസികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ശ്രമം ഇനിയും തുടരുമെന്ന് ഇരു സ്ഥാനാർഥികളും പറഞ്ഞു.

കുടിയേറ്റങ്ങളുടെ കൂടി നഗരമാണ് ബെംഗളുരു. ഒരു വശത്ത് കോസ്‍മോ പൊളിറ്റൻ നഗരമായി നിലനിൽക്കുമ്പോഴും, സാധാരണക്കാരന്‍റെ അടിസ്ഥാന സൗകര്യവികസനം ദിവസം തോറും ആയിരക്കണക്കിന് പേർ അഭയം തേടുന്ന ഈ നഗരത്തിൽ കീറാമുട്ടിയാണ്. കോട്ടയത്തെ ചിങ്ങവനത്ത് നിന്ന് കുടകിലേക്കും അവിടെ നിന്ന് ബെംഗളുരുവിലേക്കും കുടിയേറിയതാണ് കെ ജെ ജോർജ് എന്ന മലയാളി. കുടിയേറ്റക്കാരനിൽ നിന്ന് സംസ്ഥാന ആഭ്യന്തരമന്ത്രിപദം വരെ വളർന്നയാൾ. നഗരവികസനം തന്നെയാണ് തന്‍റെ പ്രധാനലക്ഷ്യമെന്ന് ജോർജ് പറയുന്നു.

ബിജെപിയുടെ ധ്രുവീകരണ നീക്കങ്ങൾ ഇനി ഫലം കാണില്ലെന്നും, വിലക്കയറ്റം പോലുള്ള അടിസ്ഥാന പ്രശ്നങ്ങൾ തന്നെയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നും എൻ എ ഹാരിസ് പറയുന്നു. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡിയും അടക്കം ബിജെപി പാളയം വിട്ട് കോൺഗ്രസിലെത്തിയതോടെ ബിജെപിയുടെ ശക്തിയായിരുന്ന ലിംഗായത്ത് വോട്ടുകളിൽ വിള്ളൽ വീഴ്ത്താമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്കെത്തിയത്. ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടർ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ രോഷാകുലനായാണ് ഷെട്ടർ പാർട്ടി വിട്ടത്. 67-കാരനായ ഷെട്ടറിന് രാജ്യസഭാ സീറ്റും ഗവർണർ പദവിയും ബിജെപി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചാണ് തനിക്ക് എംഎൽഎ സീറ്റ് തന്നെ വേണമെന്ന നിർബന്ധത്തിൽ ഷെട്ടർ പാർട്ടി വിടാൻ തീരുമാനിച്ചത്.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

സ്‌പോര്‍ട്ട് അഡ്മിഷൻ

നെന്മേനി ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ടി.സി, ഫീസ് സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.