പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് പരിശോധന ഊർജിതമാക്കി.നാലു ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 20 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതുൾപ്പെടെ 30000 രൂപ പിഴ ചുമത്തി. പരിശോധനയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മെമ്പർമാർ, സെക്രട്ടറി,ഹെൽത്ത് ഇൻസ്പെക്ടർ, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ഊർജിതമാക്കാനാണ് തീരുമാനം.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ