കൽപ്പറ്റ: “യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികൾ” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആറ് ദിവസം നീണ്ടു നിന്ന യൂത്ത് മാര്‍ച്ചിന് ആവേശോജ്ജ്വല സമാപനം. ജില്ലാ സെക്രട്ടറി കെ റഫീഖ് ജാഥാ ക്യാപ്റ്റനും ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് മാനേജരും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമായാണ് ജാഥ സംഘടിപ്പിച്ചത്. സമാപന യോഗം മീനങ്ങാടിയിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.
യൂത്ത് മാർച്ചിന്റെ ആറാം ദിനത്തെ പര്യടനം മൂലങ്കാവിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഒ.ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്ന് കോട്ടക്കുന്ന് , ബീനാച്ചി , കൃഷ്ണഗിരി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് മീനങ്ങാടിയിൽ സമാപിച്ചത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ കെ റഫീഖ്, വൈസ് ക്യാപ്റ്റൻ ഷിജി ഷിബു, മാനേജർ കെ എം ഫ്രാൻസിസ് , ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ ആർ ജിതിൻ, ജില്ലാ ജോയിൻറ് സെക്രട്ടറിമായ കെ മുഹമ്മദലി , എം രമേഷ്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അർജ്ജുൻ ഗോപാൽ, സി ഷംസുദ്ദീൻ, ജോബിസൺ ജെയിംസ് ജില്ലാ സെക്രട്ടറിയേറ്റംഗംങ്ങളായ പി ജംഷീദ്, മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.
യൂത്ത് മാർച്ച് വൻ വിജയമാക്കിയ മുഴുവനാളുകളേയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക