തൊഴിലാളികളുടെ അവകാശങ്ങളെ ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം

തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. അവകാശങ്ങൾക്കായി തൊഴിലാളികൾ നടത്തിയ പോരാട്ടങ്ങളെ ഓർമിക്കുന്ന ദിനം. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലിടം ഉണ്ടാകേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നു സാർവദേശീയ തൊഴിലാളി ദിനം. തൊഴിലാളികളേയും സമൂഹത്തിന് അവർ നൽകുന്ന സംഭാവനകളേയും ബഹുമാനിക്കുന്ന ദിനമാണ് മെയ് ദിനം. 1800 കളുടെ തുടക്കത്തിൽ അമേരിക്കയിലെ തൊഴിൽ സമയം 12 മണിക്കൂറായിരുന്നു. എത് മോശം സാഹചര്യത്തിലും ആഴ്ച മുഴുവൻ പണി എടുക്കേണ്ടി വന്നിരുന്നു അവർക്ക്. ഒടുവിൽ തൊഴിലാളികൾ സമരത്തിനിറങ്ങി. 8 മണിക്കൂറാക്കി ജോലി സമയം ചുരുക്കണം എന്നതായിരുന്നു ആവശ്യം. സമരത്തിന്റെ മൂന്നാം ദിനം ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ സംഘടിച്ച തൊഴിലാളികൾക്ക് നേർക്ക് ആരോ ബോംബ് എറിഞ്ഞു. പിന്നീട് പൊലീസ് തുടർച്ചയായി വെടിയുതിർത്തു. നിരവധി തൊഴിലാളികളും പൊലീസും കൊല്ലപ്പെട്ടു. ഈ പോരാട്ടത്തിനറെ ആദരസൂചകമായി 1894 ൽ അന്നത്തെ പ്രസിഡന്റ് ക്‌ളീവ്‌ലൻഡ് മെയ് 1 തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു.

എന്നാൽ പിന്നീട് അമേരിക്കൻ ഐക്യനാടുകളിലെ തൊഴിലാളി ദിനാചരണം സെപ്തംബറിലെ ആദ്യ തിങ്കളാഴ്ചയിലേക്ക് മാറ്റി. 1904 ൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ് ജോലിസമയം 8 മണിക്കൂർ ആക്കിയതിന്റെ വാർഷികമായി മെയ് 1 സാർവദേശീയ തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഇന്ത്യയിൽ മെയ് ദിനാചരണം തുടങ്ങിയത് 1923 ൽ മദ്രാസിലാണ്. എംഡിഎംകെ ജനറൽ സെക്രട്ടറി വൈക്കോ , ഈ ദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി വി പി സിംഗിനോട് ആവശ്യപ്പെട്ടു. തുടർന്ന് മെയ് 1 പൊതു അവധിയായി പ്രഖ്യാപിച്ചു.

ഒട്ടുമിക്ക ലോകരാജ്യങ്ങളും മെയ് ഒന്നിന് തൊഴിലാളി ദിനം ആചരിക്കുന്നു. അമേരിക്കയിൽ മാത്രമല്ല, കാനഡയിലും സെപ്തംബറിലെ ആദ്യ തിങ്കളാഴ്ച തൊഴിലാളി ദിനമായി ആചരിക്കുന്നു. ഓസ്‌ട്രേലിയയിലും നൂസീലന്റിലും മറ്റ് ദിവസങ്ങളിലാണ് തൊഴിലാളി ദിനാചരണം.ഏതൊരു രാജ്യത്തിന്റേയും നിർണായക സാമൂഹ്യ ശക്തി ആണ് തൊഴിലാളി വർഗം. എന്നാൽ അധ്വാനിക്കുന്ന അടിസ്ഥാന വർഗത്തിനരെ നില എല്ലായിടത്തും ഇന്നും പരിതാപകരമാണ്. പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ അടിയറ വയ്ക്കാതെ നമുക്ക് ജാഗരൂകരാകാം.

സുൽത്താൻ ബത്തേരിയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ ആകെ 124 അതിദാരിദ്ര്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മരണപ്പെട്ടവരെ

നിരന്തരമായ ഗാർഹീക പീഡനം മൂലം ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന് തടവും പിഴയും

മീനങ്ങാടി : മീനങ്ങാടി ചൂതുപാറ സോസൈറ്റിക്കവല മുണ്ടിയാനിൽ വീട്ടിൽ ബൈജു (50) വിനെയാണ് 10 വർഷത്തെ തടവിനും 60000 രൂപ പിഴയടക്കാനും കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി (1) ജഡ്ജ് എ

ഓൺലൈൻ വാതുവെപ്പ് കെണിയിൽ പെട്ട് കുട്ടികളും; കോഴിക്കോട് രണ്ടാഴ്ചയ്ക്കിടെ നാടുവിട്ടത് മൂന്നു പ്ലസ് വൺ വിദ്യാർത്ഥികൾ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഓൺലെെൻ വാതുവെപ്പ് കുട്ടികളെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. വാതുവെപ്പിൽ പണംനഷ്ടപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ചയ്ക്കിടെ താമരശ്ശേരിയിൽ നിന്ന് പ്ലസ്വൺ വിദ്യാർത്ഥികളായ മൂന്ന് കുട്ടികളാണ് ബെംഗളൂരുവിലേക്ക് നാടുവിട്ടത്. മൂന്ന്

ഒരവസരം കൂടി, മുൻഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാൻ ഒരവസരം കൂടി നല്‍കി സംസ്ഥാന സർക്കാർ.അക്ഷയാ സെന്ററുകള്‍ മഖേന ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 28 വരെ നീട്ടി. നേരത്തെ ഒക്ടോബർ

വായനക്കൂട് ലൈബ്രറി ഉദ്ഘാടനം ചെയ്‌തു.

കാക്കവയൽ ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കുവേ ണ്ടി തയ്യാറാക്കിയ വായനക്കൂട് ലൈബ്രറി പി ടി എ പ്രസിഡൻ്റ് വിശ്വേശ്വരൻ ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകരായ വനജ ടീച്ചറും റെൻസി ടീച്ചറുമാണ്

വികസന നേട്ടങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ച് പൂതാടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന നേട്ടങ്ങളും ഭാവിയിലേത്തുള്ള ആശയങ്ങളും പങ്കുവെച്ച് പൂതാടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. പൂതാടി ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് മിനി പ്രകാശൻ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. അടിസ്ഥാന- പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.