മാനന്തവാടി രൂപത സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിൽ പങ്കെടുക്കാൻ എത്തിയ ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി (അപ്പസ്തോലിക്ക് നുൺഷ്യോ )ആർച്ച് ബിഷപ്പ് ലിയോ പോൾദൊ ജിറെല്ലിക്ക് കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. മാനന്തവാടി രൂപതാ അധ്യക്ഷൻ മാർ .ജോസ് പൊരുന്നേടത്തിന്റെ നേതൃത്വത്തിൽ രൂപത വികാരി ജനറാൾമാരായ മോൺ. പോൾ മുണ്ടോളിക്കൽ, ഫാ.തോമസ് മണക്കുന്നേൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് മാത്യു പുഞ്ചയിൽ എന്നിവർ ചേർന്നാണ് സ്വീകരിച്ചത് .ഇന്ന് നടക്കുന്ന മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ലിയൊ പോൾദെ ജിറെല്ലി എത്തുന്നത്.

സുൽത്താൻ ബത്തേരിയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു.
സുൽത്താൻ ബത്തേരി നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ ആകെ 124 അതിദാരിദ്ര്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മരണപ്പെട്ടവരെ