ജീവിത ശൈലി രോഗ പ്രതിരോധത്തിന് നല്ല ശീലങ്ങള്‍ അനിവാര്യം: സെമിനാര്‍

ജീവിത ശൈലി രോഗ പ്രതിരോധത്തിന് നല്ല ശീലങ്ങള്‍ അനിവാര്യമെന്ന് സെമിനാര്‍. മാറുന്ന കാലത്തിനനുസരിച്ച് ജീവിതചര്യയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ശരീര ഇന്ദ്രീയങ്ങളെ ശരിയായ രീതിയില്‍ പരിപാലിക്കേണ്ടതിനെക്കുറിച്ചും എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍
ഡി.എം.ഒ ഡോ. എ പ്രീത ഉദ്ഘാടനം ചെയ്തു.

ഓരോ ഋതുക്കളിലും പാലിക്കേണ്ട ദിനചര്യങ്ങളെക്കുറിച്ചും സെമിനാറില്‍ ചര്‍ച്ചയായി. സെമിനാര്‍ ഡി.എം.ഒ ഡോ. എ പ്രീത ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. അലീന ത്യാഗരാജ് മുഖ്യാതിഥിയായിരുന്നു. നല്ല ശീലം എന്ന വിഷയത്തില്‍ തരിയോട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സ്മിത വിഷയാവതരണം നടത്തി. ജീവിത ശൈലി രോഗ പ്രതിരോധം എന്ന വിഷയത്തില്‍ പിണങ്ങോട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. എന്‍ ഹരിശങ്കര്‍ വിഷയാവതരണം നടത്തി. പ്രമേഹ രോഗലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്തു. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നിത്യ ജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണ പദാര്‍ഥങ്ങളെക്കുറിച്ചും സെമിനാറില്‍ വിശദീകരിച്ചു. നിത്യജീവിതത്തില്‍ യോഗയുടെ പ്രാധാന്യം വിളിച്ചോതി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററുകളിലെ 16 യോഗ പരിശീലകര്‍ നടത്തിയ യോഗ ഡാന്‍സ് ശ്രദ്ധ നേടി. സെമിനാറിന്റെ ഭാഗമായി ജീവിതശൈലി രോഗനിര്‍ണ്ണയത്തിനും പ്രമേഹരോഗ നിര്‍ണ്ണയത്തിനുമുള്ള രക്തപരിശോധന ക്യാമ്പും വിളര്‍ച്ച നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.

ശരീരത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ ആയൂര്‍വേദ ഭക്ഷണ പദാര്‍ഥങ്ങളുടെ പ്രദര്‍ശനം സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് നവ്യാനുഭൂതി പകര്‍ന്നു. ചാമയരി കഞ്ഞി, അഷ്ട ചൂര്‍ണ്ണ രസം, ഉണ്ണി പിണ്ടി ജ്യൂസ്, ചെറുനാരങ്ങ തൊലി ചട്ടിണി തുടങ്ങി നിത്യജീവിതത്തില്‍ അനുഷ്ഠിക്കേണ്ട ഭക്ഷണ പദാര്‍ഥങ്ങളുടെ ശേഖരമായിരുന്നു ഫുഡ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്. എന്റെ കേരളം പ്രദര്‍ശന മേളയിലെ ചികിത്സാ വകുപ്പ് സ്റ്റാളില്‍ സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടത്തി. സീനിയര്‍ സൂപ്രണ്ട് എം എസ് വിനോദ്, നോഡല്‍ ഓഫീസര്‍ ഡോ. ജി അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.